ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ പെരിയ ഇരട്ടക്കൊലപാതക കേസില്‍
പ്രതി ചേര്‍ത്തു. പ്രതികളെ കസ്റ്റഡിയില്‍ നിന്ന് രക്ഷിച്ചതിനാണ് കുഞ്ഞിരാമനെതിരെ കേസ്. കുഞ്ഞിരാമന്‍ ഇരുപതാം പ്രതിയാണ്.

ഇന്നലെ അറസ്റ്റിലായ അഞ്ചു പേരെ പോലീസ് റിമാന്‍ഡ് ചെയ്തു. കുഞ്ഞിരാമനെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സി.ബി.ഐ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു.

കെ.വി കുഞ്ഞിരാമന്‍ ക്രൈംബ്രാഞ്ചിന്റെ സാക്ഷിപ്പട്ടികയില്‍ ഇല്ലെങ്കിലും ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇദ്ദേഹത്തിനെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.

10 പേരെ കേസില്‍ പ്രതി ചേര്‍ത്തതായി സി.ബി.ഐ കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് മുന്‍പ് അറസ്റ്റ് ചെയ്ത 14 പേര്‍ക്ക് പുറമെയാണിത്. 10ല്‍ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാക്കിവരുന്നവരുടെ അറസ്റ്റ് അനിവാര്യമല്ലെന്ന് സി.ബി.ഐ അറിയിച്ചിട്ടുണ്ട്.