india
കോവിഡിലും രാഷ്ട്രീയം കളിച്ച് ബിജെപി; ബിഹാറില്‍ സൗജന്യ വാക്സീന് പ്രഖ്യാപിച്ച് പ്രകടനപത്രിക
”കോവിഡ് -19 വാക്സിന് വിതരണത്തതിനെത്തുമ്പോള്‍ ബിഹാറിലെ എല്ലാ വ്യക്തികള്‍ക്കും സൗജന്യ വാക്സിനേഷന് ലഭിക്കും. ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ പരാമര്‍ശിച്ച ആദ്യത്തെ വാഗ്ദാനമാണിത്. പട്നയില്‍ പ്രകടന പത്രിക പുറത്തിറക്കിയ ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
പറ്റ്ന: രാജ്യം കോവിഡ് വ്യാപനത്തില്‍ ദുരിതമനുഭവിക്കുന്ന ഘട്ടത്തില്‍ കോവിഡിലും രാഷ്ട്രീയം കളിച്ച് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന് നല്‍കുമെന്ന് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം. കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായി രാഷ്ട്രീയ മുതലെടപ്പ് നടത്തുന്ന പ്രകടന പത്രിക ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനാണ് പുറത്തിറക്കിയത്.
”കോവിഡ് -19 വാക്സിന് വിതരണത്തതിനെത്തുമ്പോള്‍ ബിഹാറിലെ എല്ലാ വ്യക്തികള്‍ക്കും സൗജന്യ വാക്സിനേഷന് ലഭിക്കും. ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ പരാമര്‍ശിച്ച ആദ്യത്തെ വാഗ്ദാനമാണിത്. പട്നയില്‍ പ്രകടന പത്രിക പുറത്തിറക്കിയ ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
ബിഹാറിലെ എല്ലാ പൗരന്മാരും രാഷ്ട്രീയമായി ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. പാര്‍ട്ടി നല്കുന്ന വാഗ്ദാനങ്ങള്‍ അവര്‍ മനസിലാക്കാനും കഴിയും. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആര് എന്തുചോദിച്ചാലും ആത്മവിശ്വാസത്തോടെ മറുപടി നല്കാന് കഴിയുമെന്നും സീതാരാമാന്‍ പറഞ്ഞു. ബിഹാറിലെ എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്നും സീതാരാമന് പറഞ്ഞു.
സംസ്ഥാനത്തെ ആത്മനിര്‍ഭര്‍ ബിഹാറാക്കി മാറ്റുമെന്നാണ് പാഞ്ച് സൂത്ര, എക്് ലക്ഷ്യ, 11 സങ്കല്പ് എന്ന തലക്കെട്ടുള്ള പ്രകട പത്രികയിലെ പ്രധാന വാഗ്ദാനം. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ഗ്രാമ, നഗര വികസനം തുടങ്ങി ബിഹാറിന്റെ സമഗ്രവികസനമാണ് പാഞ്ച് സൂത്രയില്‍ ഉള്‍പ്പെടുന്നത്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ബിഹാറിനെ ഐടി ഹബ്ബാക്കി മാറ്റുമെന്നും പ്രകടന പത്രിക വാഗ്ദാനം നല്കുന്നു.
അതേസമയം, കഴിഞ്ഞ തവണ ബിജെപി നല്കിയ വാഗ്ദാനങ്ങള്‍ തന്നെ എവിടെയെന്ന ചോദ്യവുമായാണ് പ്രതിപക്ഷ മുന്നണിയായ മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവില്‍ എന്‍ഡിഎ മുന്നണി എങ്ങനെയാണെന്ന ചോദ്യം പോവും ആര്‍ജെഡി ഉയര്‍ത്തുന്നുണ്ട്. ബിജെപി ജെഡിയു സംയുക്തമായാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. എന്നാല്‍ എന്‍ഡിഎ മുന്നണിയില്‍ നിന്നും പസ്വാന് മാറിനില്‍ക്കുന്നതും ജെഡിയുവിനെതിരെ മത്സരിക്കുന്നും തിരിച്ചടിയാണ്. ഒക്ടോബര്‍ 28നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നവംബര്‍ മൂന്നിനും ഏഴിനുമാണ്. ഫലപ്രഖ്യാപനം നവംബര്‍ 10നാണ്.
india
പരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
ചൊവ്വാഴ്ച ഹബ്സിഗുഡയിലെ കാരിയ സ്കൂളിലാണ് സംഭവം നടന്നത്.
ഹൈദരാബാദ്: പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ ശാസനയെ തുടര്‍ന്ന് അസ്വസ്ഥയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച ഹബ്സിഗുഡയിലെ കാരിയ സ്കൂളിലാണ് സംഭവം നടന്നത്.
പോലീസ് വിവരങ്ങള്‍ പ്രകാരം, സംഭവത്തിനുശേഷം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മൃതദേഹം സെക്കന്ത്രാബാദ് ഗാന്ധി ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി ടിഎംആര്‍ഇഎസ് വൈസ് ചെയര്മാന് ഫഹീം ഖുറേഷിയുമായി സംസാരിച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും എല്ലാ പിന്തുണയും നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഒവൈസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തെലങ്കാനയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണ്. തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്കൂളിലുണ്ടായ സമാന സംഭവത്തിന് പിന്നാലെയാണ് ഹൈദരാബാദ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
india
സോഷ്യല്‍ മീഡിയയില്‍ വിജയിയെ വിമര്‍ശിച്ച് വീഡിയോ; ചെന്നൈയില്‍ യൂട്യൂബര്‍ക്ക് നേരെ ആക്രമണം; നാല് പേര് അറസ്റ്റില്‍
മുഗളിവാക്കം സ്വദേശിയായ കിരണ്‍ ബ്രൂസ് എന്ന കണ്ടന്റ് ക്രിയേറ്ററെയാണ് പാര്‍ട്ടി അനുനായകര്‍ തിയേറ്ററില്‍ വെച്ച് തടഞ്ഞുനിര്‍ത്തിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിച്ചത്.
ചെന്നൈ: നടനും ടി.വി.കെ നേതാവുമായ വിജയിയെ വിമര്‍ശിച്ച വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് യൂട്യൂബര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ നാല് ടി.വി.കെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഗളിവാക്കം സ്വദേശിയായ കിരണ്‍ ബ്രൂസ് എന്ന കണ്ടന്റ് ക്രിയേറ്ററെയാണ് പാര്‍ട്ടി അനുനായകര്‍ തിയേറ്ററില്‍ വെച്ച് തടഞ്ഞുനിര്‍ത്തിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിച്ചത്.
നവംബര്‍ 21ന് തിയേറ്ററില്‍ നിന്ന് പുറത്തുവന്നപ്പോള്‍ നാല് പേര് വഴിയടച്ചു നിര്‍ത്തി തന്റെ വീഡിയോകള്‍ക്കുറിച്ച് ചോദ്യം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയുവെന്നും കിരണ്‍ ബ്രൂസ് വടപളനി പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൗര്‍വൃത്ത്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് അന്വേഷണം തുടങ്ങി.
ബാലകൃഷ്ണന്, ധനുഷ്, അശോക്, പാര്‍ത്തസാരഥി എന്നീ നാല് ടി.വി.കെ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായസംഹിത പ്രകാരം ആക്രമണം, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, ക്രമസമാധാനം ലംഘിക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
india
2500 കോടി രൂപയുടെ കൊക്കെയ്ന്‍ കേസ്: പ്രധാന പ്രതി പവന് ഠാക്കൂര്‍ ദുബായില്‍ അറസ്റ്റില്‍
ഇയാളെ ഉടന്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും വലിയ കൊക്കെയ്ന്‍ കടത്തിന്റെ പശ്ചാത്തലത്തില്‍ ഒളിവില്‍ നിന്നിരുന്ന കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരന് പവന് ഠാക്കൂര്‍ ദുബായില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉടന്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
2024 നവംബറില്‍ ഡല്‍ഹിയില്‍ 2500 കോടി രൂപ വിലവരുന്ന 82 കിലോ കൊക്കെയ്ന്‍ പിടികൂടിയ കേസിലാണ് പവന് ഠാക്കൂര്‍ മുഖ്യപ്രതിയായത്. കടല്‍മാര്‍ഗം ഇന്ത്യയിലെത്തിച്ച മയക്കുമരുന്ന് ട്രക്കില്‍ ഡല്‍ഹിയിലെ ഗോഡൗണിലെത്തിച്ച് സൂക്ഷിക്കുകയായിരുന്നു. ഈ കേസില്‍ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തതോടെ പവന് ഠാക്കൂരും കുടുംബവും വിദേശത്തേക്ക് ഒളിവിലായിരുന്നു.
ഒളിവിലായിരുന്നും കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാടുകള്‍, രാജ്യത്തെ മയക്കുമരുന്ന് ശൃംഖലകള്‍ എന്നിവ പവന് ഠാക്കൂര്‍ നിയന്ത്രിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടികൂടിയ 282 കോടി രൂപയുടെ മെത്താഫെറ്റമിന്‍ കേസിലും ഇയാള്‍ തന്നെയാണ് മുഖ്യ സൂത്രധാരനെന്ന് പൊലീസ് വ്യക്തമാക്കി.
പവന് ഠാക്കൂര്‍ ഡല്‍ഹിയിലെ കുച്ച മഹാജനി മാര്‍ക്കറ്റിലെ ഹവാല ഏജന്റായിരുന്നു. ഇന്ത്യ, ചൈന, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലെ ഷെല്‍ കമ്പനികളിലൂടെ കോടികളുടെ കള്ളപ്പണം കൈമാറുകയും വെളുപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍സിബി പവന് ഠാക്കൂറിനെതിരെ ഇന്റര്‍പോളിന്റെ സില്‍വര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയുടെ സമ്പാദ്യങ്ങളും സാമ്പത്തിക ഇടപാടുകളും കണ്ടെത്തി പിടിച്ചെടുക്കാന്‍ അധികാരം നല്കുന്ന നോട്ടീസിന് പിന്നാലെ, ഇഡിയും 681 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഒട്ടേറെ തവണ നോട്ടീസ് നല്‍കിയിട്ടും പവന് ഹാജരാകാത്തതിനാല്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. ദുബായിലുണ്ടായ അറസ്റ്റോടെ കേസില്‍ നിര്‍ണായക മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

