പശ്ചിമ ബംഗാള്‍ ദോമോഹനിക്കെടുത്ത് വെച്ച് ഗുവാഹത്തി -ബിക്കാനീര്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. ഇതുവരെ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധിപേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പട്‌നയില്‍ നിന്നും വരുന്ന ട്രെയിനായിരുന്നു ഇത്.

നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അപകടത്തില്‍ പെടുമ്പോള്‍ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയായിരുന്നു ട്രെയിനിനുണ്ടായിരുന്നത്. ബോഗികള്‍ തമ്മില്‍ കൂട്ടിയിടിച്ചതിന് പിന്നാലെയാണ് മറിഞ്ഞതെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു.