തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനോയ് കൊടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. പണം നഷ്ടപ്പെട്ട യു.എ.ഇ പൗരന് നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാനാണ് നീക്കമെന്നാണ് വിവരം.
സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായ യു.എ.ഇ സ്വദേശികളും ബിനോയി കൊടിയേരിയുമായി അടുപ്പമുള്ളവരും ചര്‍ച്ച നടത്തിയാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകളിലേക്കെത്തിയത്. ഇടനിലക്കാരുടെ സാന്നിധ്യത്തില്‍ ദുബായിലും ചര്‍ച്ച നടന്നിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് യാത്രാവിലക്ക് നേരിട്ട ബിനോയ് യു.എ.ഇ.യില്‍ കുടുങ്ങിയ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങണമെങ്കില്‍ 1.71 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ജയില്‍ ശിക്ഷയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് കണ്ടതാണ് ഒത്തുതീര്‍പ്പിന് ആക്കം കൂട്ടിയത്. വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്ന സി.പി.എം നേതാക്കളുടെ സമ്മര്‍ദ്ദവും ഒത്തുതീര്‍പ്പിന് കാരണമായി.
Be the first to write a comment.