കോഴിക്കോട്: കേരളത്തില്‍ സ്ഥിരീകരിച്ച പക്ഷിപനിയില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍. 144ഇനം പക്ഷിപനി വൈറസുകള്‍ കണ്ടെത്തിയതില്‍ ഏറ്റവും വീര്യംകുറഞ്ഞതാണിതെന്നും മനുഷ്യരിലേക്ക് പടരില്ലെന്നും വെറ്ററിനറി സര്‍വ്വകലാശാല വിദഗ്ധര്‍ വ്യക്തമാക്കി.

അതേസമയം, പന്നികളിലൂടെയോ മറ്റോ പിന്‍കാലത്ത് വൈറസിന് രൂപമാറ്റം സംഭവിച്ച് മനുഷ്യരിലേക്ക് പടരാനുള്ള വിധൂര സാധ്യത ഒഴിവാക്കാനാണ് താറാവുകളേയും കോഴികളേയും കൊന്നൊടുക്കി മുന്‍കരുതല്‍ സ്വീകരിക്കാനുള്ള നിര്‍ദേശം നല്‍കാനുള്ള കാരണമെന്ന് മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി മൈക്രോബയോളജി അസോസിയേറ്റ് പ്രൊഫ ഡോ.പി.എം പ്രിയ പറഞ്ഞു.