കോട്ടയം: ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് മാറ്റി. ജനറല്‍ ആസ്പത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ഫ്രാങ്കോയെ ഒക്ടോബര്‍ ആറ് വരെയാണ് ജുഡീഷ്യല്‍ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്റില്‍ വിട്ടത്. മൂന്നാം നമ്പര്‍ സെല്ലിലാണ് ബിഷപ്പിനെ താമസിപ്പിച്ചിരിക്കുന്നത്. രണ്ട് പെറ്റികേസ് പ്രതികളാണ് സഹതടവുകാര്‍.

നേരത്തെ ഫ്രാങ്കോ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിരുന്നു. കോടതിയില്‍ ബിഷപ്പും അഭിഭാഷകനും പരാതികള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.