Connect with us

india

ഖലിസ്ഥാന്‍ തീവ്രവാദിയെ കൊന്നതില്‍ മോദിയെ അഭിനന്ദിച്ച് ബി.ജെ. പി നേതാവ് സന്ദീപ് വാര്യര്‍

ഖലിസ്ഥാന്‍ തീവ്രവാദിയെ കൊന്നതില്‍ മോദിയെ അഭിനന്ദിച്ച് ബി.ജെ. പി നേതാവ് സന്ദീപ് വാര്യര്‍.

Published

on

ഖലിസ്ഥാന്‍ തീവ്രവാദിയെ കൊന്നതില്‍ മോദിയെ അഭിനന്ദിച്ച് ബി.ജെ. പി നേതാവ് സന്ദീപ് വാര്യര്‍. രജനീകാന്ത് തോക്ക് ഉന്നം വെക്കുന്ന ചിത്രവുമായാണ് സന്ദീപിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്.

പോസ്റ്റ് ഇങ്ങനെ:

ഖാലിസ്ഥാനി തീവ്രവാദി നേതാവ് ഹര്‍ദിപ് സിംഗ് നജ്ജറിനെ കാനഡയിലിട്ട് വെടിവെച്ച് കൊന്നത് ഭാരത ഏജന്റുമാരാണെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരിക്കുന്നു . ഭാരത നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തിട്ടുണ്ട് . ഇത് സത്യമാണെങ്കില്‍ ഇന്നാട്ടിലെ ഓരോ കോണ്‍ഗ്രസുകാരനും നരേന്ദ്ര മോദിയെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരിക്കണം .

ഹര്‍ദിപ് നജ്ജറിനെ പരലോകത്തേക്കയക്കാന്‍ കാരണമായ പ്രകോപനം എന്താണെന്നറിയാമോ ? മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ടാബ്ലോ ആക്കി ഭാരത വിരുദ്ധ പ്രകടനം സംഘടിപ്പിച്ചത് . ഇന്ദിര ബിജെപിക്കാരി ആയിരുന്നില്ല , ഞങ്ങള്‍ക്ക് രാഷ്ട്രീയമായ വിയോജിപ്പുണ്ട് . പക്ഷേ അവര്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി ആയിരുന്നു . ഇന്ദിര ഗാന്ധിയുടെ കൊലപാതകം ആഘോഷിച്ചവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ് . രാജ്യത്തിന്റെ ശത്രുവിന് ഒരു ശിക്ഷയേ ഉള്ളൂ . മരണം .’

india

ബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍

ബിഹാറിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് കോണ്‍ഗ്രസും നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.

Published

on

ബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംഭവത്തിന് പിന്നാലെ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും ആര്‍ജെഡിയും രംഗത്തുവന്നു. ബിഹാറിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് കോണ്‍ഗ്രസും നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.

ഉന്നതപദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നാണ് ഇത്തരമൊരു പെരുമാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലേക്ക് ഒരു വനിത ഡോക്ടര്‍ നിഖാബ് ധരിച്ച് എത്തുന്നതും വേദിയില്‍ നില്‍ക്കുന്ന നിതീഷ് കുമാര്‍ ഡോക്ടറുടെ നിഖാബ് വലിച്ച് താഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഉപമുഖ്യമന്ത്രിയും ജീവനക്കാരും നിതീഷിന്റെ സമീപത്ത് തന്നെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം

Continue Reading

india

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്‍

ഉച്ചരിക്കാൻ പോലും പ്രയാസമുള്ള വടക്കേ ഇന്ത്യൻ പേര് പദ്ധതിക്ക് നൽകാനാണ് കേന്ദ്രത്തിൻ്റെ ശ്രമമെന്നും സ്റ്റാലിൻ വിമർശിച്ചു.

Published

on

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നും മഹാത്മാഗാന്ധിയോടുള്ള വിദ്വേഷം കാരണമാണ് ഇതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഗാന്ധിയുടെ പേര് ഒഴിവാക്കി, ഉച്ചരിക്കാൻ പോലും പ്രയാസമുള്ള വടക്കേ ഇന്ത്യൻ പേര് പദ്ധതിക്ക് നൽകാനാണ് കേന്ദ്രത്തിൻ്റെ ശ്രമമെന്നും സ്റ്റാലിൻ വിമർശിച്ചു. എക്സ് പോസ്റ്റിലാണ് സ്റ്റാലിൻ്റെ വിമർശനം.
“മഹാത്മാഗാന്ധി 100 ദിന തൊഴിലുറപ്പ് പദ്ധതിയെ തകർത്തെറിയുന്ന കേന്ദ്ര ബി.ജെ.പി സർക്കാർ! ​രാഷ്ട്രപിതാവായ ഗാന്ധിജിയോടുള്ള വിദ്വേഷം കാരണം അദ്ദേഹത്തിന്റെ പേര് ഒഴിവാക്കി, ഉച്ചരിക്കാൻ പോലും പ്രയാസമുള്ള ഉത്തരേന്ത്യൻ പേര് ഇതിനായി അടിച്ചേൽപ്പിച്ചിരിക്കുകയാണ്!
​100 ശതമാനവും കേന്ദ്രസർക്കാർ ഫണ്ടിൽ നടപ്പാക്കി വരുന്ന പദ്ധതിക്ക് ഇനി 60 ശതമാനം മാത്രമേ തുക അനുവദിക്കുകയുള്ളൂവത്രെ!
​ഇതിനെല്ലാം ഉപരിയായി, രാജ്യത്ത് തന്നെ ദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചതിന് നമ്മുടെ തമിഴ്നാട് ശിക്ഷിക്കപ്പെടാൻ പോവുകയാണ്! ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായതുകൊണ്ട്, ഈ പദ്ധതിയുടെ പ്രയോജനം ഏറ്റവും കുറച്ച് മാത്രമേ തമിഴ്നാട്ടിലെ ജനങ്ങൾക്ക് ലഭിക്കുകയുള്ളൂ എന്നാണത്രെ പറയുന്നത്!
കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്ന് രക്ഷിച്ച്, അന്തസ്സോടെ ജീവിക്കാൻ വഴിയൊരുക്കിയ ഒരു പദ്ധതിയെ അഹങ്കാരത്തോടെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര ബി.ജെ.പി സർക്കാർ!
​കർഷക നിയമങ്ങൾ, ജാതി സെൻസസ് എന്നിവയിൽ നിന്ന് നിങ്ങൾ എപ്രകാരം പിന്മാറിയോ, അതുപോലെ MGNREGA-യെ തകർക്കാനുള്ള ശ്രമത്തിൽ നിന്നും ജനങ്ങൾ നിങ്ങളെ തീർച്ചയായും പിന്തിരിപ്പിക്കും! അതിനാൽ, ജനരോഷത്തിന് ഇരയാകാതെ ഇപ്പോൾ തന്നെ VBGRAMG പദ്ധതി ഉപേക്ഷിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു!”
– സ്റ്റാലിൻ കുറിച്ചു.
Continue Reading

india

മെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല

കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലായി നടന്ന സന്ദർശനത്തിന്റെ സമാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കി.

Published

on

ന്യൂഡൽഹി: അർജന്റീനിയൻ ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിയുടെ 2025-ലെ ‘ഗോട്ട്’ ഇന്ത്യാ പര്യടനം തിങ്കളാഴ്ചയോടെ പൂർത്തിയായി. കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലായി നടന്ന സന്ദർശനത്തിന്റെ സമാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കി. നേരത്തെ, ഹൈദരാബാദിൽ വെച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി മെസ്സി കാണുകയും ജേഴ്സി കൈമാറുകയും ചെയ്തിരുന്നു.
ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനിടെ മെസ്സി ആരാധകരോട് നന്ദി അറിയിച്ചു. ഇന്ത്യൻ യാത്ര തനിക്ക് മറക്കാനാവാത്ത അനുഭവമാണെന്നും ഇനിയൊരിക്കൽക്കൂടി താൻ തിരിച്ചുവരുമെന്നും മെസ്സി പറഞ്ഞു. അരലക്ഷത്തിലേറെ പേരാണ് മെസ്സിയെ കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. കുട്ടികൾക്കൊപ്പം പന്തുതട്ടി മെസ്സിയും സഹതാരങ്ങളായ സുവാരസും റോഡ്രിഗോ ഡിപോളും ഗാലറിയെ കൈയിലെടുത്തു.
അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ച് 21 മിനുട്ട് കൂടിക്കാഴ്ചയാണ് മെസ്സിയും നരേന്ദ്ര മോദിയും തമ്മിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ, മുൻനിശ്ചയ പ്രകാരം ആഫ്രിക്കൻ പര്യടനത്തിന് പ്രധാനമന്ത്രിക്ക് പുറപ്പെടേണ്ടി വന്നതും, മൂടൽമഞ്ഞ് കാരണം മെസ്സിയുടെ വിമാനം വൈകിയതും കൂടിക്കാഴ്ച റദ്ദാക്കാൻ കാരണമായി.
ഹൈദരാബാദിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് മെസ്സി രാഹുൽ ഗാന്ധിയെ കണ്ടത്. അർജന്റീനയുടെ പ്രശസ്തമായ പത്താം നമ്പർ ജേഴ്സി മെസ്സി ഒപ്പിട്ട് രാഹുലിന് സമ്മാനിച്ചു.
കൊൽക്കത്തയിലെ പരിപാടികളിൽ സംഘാടനപ്പിഴവുകൾ ഉണ്ടായെങ്കിലും, മുംബൈയിൽ സച്ചിൻ ടെണ്ടുൽക്കറുമായും സുനിൽ ഛേത്രിയുമായും മെസ്സി നടത്തിയ കൂടിക്കാഴ്ചകൾ ഇന്ത്യൻ കായിക പ്രേമികൾക്ക് ആവേശമായി.
Continue Reading

Trending