പമ്പ: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി. സംസ്ഥാന നേതാവ് ബി. ഗോപാല കൃഷ്ണനേയും എട്ട് ബി.ജെ.പി നേതാക്കളേയും പൊലീസ് അറസ്റ്റു ചെയ്തു.

ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് നല്‍കിയ നോട്ടീസ് വാങ്ങാന്‍ ഗോപാലകൃഷ്ണന്‍ തയ്യാറാവാതതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ആറ് മണിക്കൂറിന് ശേഷം തിരിച്ചുവരണം എന്ന് നോട്ടീസില്‍ സൂചിപ്പിച്ചിരുന്നു. ഇത് അംഗീകരിക്കാന്‍ ഗോപാലകൃഷ്ണന്‍ തയ്യാറായില്ല. തുടര്‍ന്ന് ശരണംവിളികളുമായി സംഘം നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

പിണറായി സര്‍ക്കാരിനെ തകര്‍ക്കാന്‍ 144 ലംഘിക്കാന്‍ പോകുകയാണെന്ന് ബി. ഗോപാല കൃഷ്ണന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളും ശബരിമലയിലെ ക്രമസമാധാനം തകര്‍ക്കാനെത്തിയ ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഡിസംബര്‍ നാല് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.