ഭോപ്പാല്‍: ബിജെപി വനിതാ നേതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് ബിജെപിയുടെ ന്യൂനപക്ഷ സെല്‍ വനിതാ നേതാവ് ജമീലാബി(50)യാണ് ഭോപ്പാലിലെ ഇന്ദിര സാഹത്യ നഗറിലെ വീട്ടില്‍ കൊല്ലപ്പെട്ടത്.

ചുമലില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ജമീലാബിയെ മകന്‍ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചിരുന്നു. എന്നാല്‍ വെടിവെപ്പിന്റെ ശബ്ദം മകനൊഴികെ വീട്ടിലാരും കേള്‍ക്കാതിരുന്നത് സംഭവത്തില്‍ ദുരൂഹതയുണര്‍ത്തുന്നുണ്ട്.

വെടിവെപ്പില്‍ ആന്തരികാവയങ്ങള്‍ക്ക് മുറിവുണ്ട്്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഗൗതം നഗര്‍ പൊലീസ് സ്റ്റേഷന്‍ മേധാവി മുഖ്താര്‍ ഖുറേഷി പറഞ്ഞു.