ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ട്വിറ്ററിലൂടെ ഉമാഭാരതി തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

‘ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ചില്‍ ഞാനിപ്പോള്‍ നിരീക്ഷണത്തിലാണ്. നാല് ദിവസത്തിന് ശേഷം മറ്റൊരു കോവിഡ് പരിശോധന നടത്തും. സ്ഥിതി അതേപടി തുടരുകയാണെങ്കില്‍ ഡോക്ടര്‍മാരുമായി കൂടിയാലോചിക്കും’ ഉമാ ഭാരതി ട്വീറ്റ് ചെയ്തു

കഴിഞ്ഞ മൂന്ന് ദിവസമായി പനി ബാധിച്ചിരുന്ന ഉമാ ഭാരതിക്ക് ഇന്നലെയോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. താന്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചിരുന്നതായി ഉമാ ഭാരതി പറഞ്ഞു.