ബംഗളൂരു: മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പയും മുന്‍ മന്ത്രി ശോഭ കരന്ത്‌ലജയും രഹസ്യ വിവാഹം ചെയ്തതായി കര്‍ണാടക ജനതാ പക്ഷസ്ഥാപക പ്രസിഡന്റ് പത്മനാഭ പ്രസന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തിലെ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നതെന്നും പത്മനാഭ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിനിടെ ഒരു സംഘം ആളുകള്‍ പത്മനാഭയ്ക്കു നേരെ ആക്രമണം നടത്തി. അതിക്രമിച്ചു കയറിയ ആളുകള്‍ പത്മനാഭയ്ക്കു നേരെ രാസദ്രാവകം പ്രയോഗിച്ചു.വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ആക്രമണം. രഹസ്യ വിവാഹ വാര്‍ത്ത പുറത്തറിയുമെന്നറിഞ്ഞ യെദ്യൂരപ്പ ആക്രമണം അഴിച്ചു വിടുകയായിരുന്നു. കല്യാണം നടന്ന ക്ഷേത്രത്തില്‍ സദ്യാലയം നിര്‍മിച്ചു നല്‍കാമെന്നു യെദ്യൂരപ്പ വാഗ്ദാനം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്ഷേത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഭഗവതി ക്ഷേത്രം എന്നാണ് വ്യക്തമാക്കിയത്.