X

ഹാക്ക് ചെയ്ത ബി.ജെ.പിയുടെ വെബ്‌സൈറ്റ് ഇനിയും തിരിച്ചെത്തിയില്ല, നിലച്ചിട്ട് 15 ദിവസം

ഹാക്ക് ചെയ്ത ബി.ജെ.പിയുടെ വെബ്‌സൈറ്റ് ഇനിയും പുന:സ്ഥാപിക്കാന്‍ കഴിയാതെ വലഞ്ഞ് ബി.ജെ.പി. പതിനഞ്ചു ദിവസമായി സൈറ്റ് ഹാക്ക് ചെയ്തിട്ട്. ഇനിയും തിരിച്ചു വന്നിട്ടില്ല. എന്നാല്‍ ഞങ്ങള്‍ ഉടന്‍ തിരിച്ചു വരുമെന്ന സന്ദേശം അവിടെ കാണിക്കുന്നുവെന്നല്ലാതെ വരുന്ന കാര്യത്തില്‍ ഒരു വ്യക്തതയും ആരും തരുന്നില്ല.

്മാര്‍ച്ച് 5 ചൊവ്വാഴ്ച രാവിലെ 11.30 മുതലാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്തത് ആരാണെന്നോ നഷ്ടപ്പെട്ട വിവരങ്ങള്‍ എന്തൊക്കെയാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുള്ള സന്ദേശങ്ങളും മറ്റും ഔദ്യോഗിക പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഹാക്ക് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സൈറ്റ് തിരിച്ചു പിടിച്ചുവെന്ന് ബി.ജെ.പി അവകാശവാദമുയര്‍ത്തിയിരുന്നു. ഇത് വലിയ സംഭവമൊന്നുമല്ലെന്ന് വിശദമാക്കി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സൈറ്റ് പ്രവര്‍ത്തനരഹിതമായി നില്‍ക്കുന്നതിലെ തലവേദനയിലാണ് ബി.ജെ.പി നേതൃത്വം. ഇതിനെതിരെ പാര്‍ട്ടിക്കകത്ത് മുറുമുറുപ്പും തുടങ്ങിയിട്ടുണ്ട്. ഹാക്കിങ്ങിനെ തുടര്‍ന്ന് നിലച്ച കമ്പ്യൂട്ടര്‍ സാധാരണ ഗതിയില്‍ മണിക്കൂറുകള്‍ കൊണ്ട് പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയാറുണ്ട്. ഹാക്കര്‍മാര്‍ ഗുരുതര സ്വഭാവത്തിലുള്ള ആക്രമണം നടത്തിയതു കൊണ്ടാണ് ഇതു പൂര്‍വസ്ഥിതിയിലാക്കാന്‍ സമയമെടുക്കുന്നതെന്നാണ് കിട്ടുന്ന സൂചന.

web desk 1: