നന്തി ബസാർ: സർക്കാരിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങളും പദ്ധതികളുമെല്ലാം കടലൂരിലെ ജനങ്ങളെ അറിയിക്കാനും അതിവേഗത്തിൽ വിവരങ്ങൾ കൈമാറാനും നിർദ്ദേശങ്ങൾ പങ്ക് വെക്കാനുമായെല്ലാം പുതിയ മാതൃക. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കടലൂർ ഡിവിഷനിലെ മെംബർ പി.കെ മുഹമ്മദലി ‘ജനഹിതം’ എന്ന പേരിലാണ് ന്യൂ മീഡിയ ഫ്ലാറ്റ് ഫോം ആരംഭിച്ചത്.
പുതിയ കാലത്ത് സർക്കാരിൻ്റെ പദ്ധതികളും അനുകൂല്യങ്ങളും അറിയിപ്പുകളുമെല്ലാം വേഗത്തിൽ ജനങ്ങളിലെത്താനും,ജനങ്ങളുടെ നിർദ്ദേശങ്ങൾ പങ്ക് വെക്കാനുമാണ് പുതിയ സംവിധാനം ഒരുക്കിയെതെന്ന് പി.കെ മുഹമ്മദലി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് ലോഞ്ചിംഗ് നിർവ്വഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡണ്ട് പിവി അനുഷ,ബ്ലോക്ക് സിക്രട്ടറി സബിത,ബ്ലോക്ക് എച്ച് എസി മനോജ്,ശാന്തി മാവീട്ടിൽ,തസ്ലീന കാപ്പാട്,ശ്രീലത,സന്തോഷ് കുന്നുമ്മൽ,വിപിൻ തുടങ്ങി ഉദ്യോഗസ്ഥൻമാർ,മെംബർമാർ സംബന്ധിച്ചു