Connect with us

Video Stories

ഇത്രയ്ക്ക് പേടിക്കേണ്ടതില്ല ആപ്പിളിലെ മെഴുകിനെ

Published

on

രഞ്ജിത് മാമ്പിള്ളി

ആപ്പിളിലെ മെഴുക് ചുരണ്ടി കാണിച്ച് ഒരു മഹാപരാധം പൊളിച്ചടുക്കുന്ന ഒരു വീഡിയോ ആണ് ഇത്. വാട്സാപ്പിലൂടെ കണ്ട് കണ്ട് കൊതീം മതീം തീർന്ന സാധനമാണ്. ഈ വീഡിയോയിലെ പ്രത്യേകത അത് റിലയൻസ്സിൽ നിന്ന് വാങ്ങിയതാണെന്ന് മാത്രമാണ്. റിലയൻസ്സ് ആകുമ്പൊ ഇഫക്ട് ഒന്നൂടെ കൂടും.

മരത്തിൽ നിന്ന് പറിക്കുമ്പോൾ തന്നെ ആപ്പിളിനു പുറത്ത് ഒരു മെഴുകുണ്ട്. ആപ്പിൾ സീസണാകുമ്പൊ ഈ കറ കൊണ്ട് ചുണ്ടൊക്കെ തടിച്ചു ഇരിക്കുന്ന കുട്ടികളെ ഇവിടെ അമേരിക്കയിൽ കാണാം. നമ്മുടെ നാട്ടിലെ പറങ്കി മാങ്ങ സീസണിൽ പൊള്ളി

രഞ്ജിത് മാമ്പിള്ളി

രഞ്ജിത് മാമ്പിള്ളി

തടിച്ച പാടുള്ള കുട്ടികളെ പണ്ട് കണ്ടിരുന്ന ഓർമ്മയില്ലെ. അതു പോലെ. ആപ്പിളിൻറെ പുറത്തും ഇത് പോലൊരു കറയുണ്ട്. മെഴുക് പോലെ ഇരിക്കും. ആപ്പിൾ പറിച്ച് ഒന്ന് ഷർട്ടിൽ അമർത്തി ഉരച്ചാൽ നല്ല തിളങ്ങി വരുന്നതും കാണാം. ചുരണ്ടിയാൽ ഇത് പോലെ തന്നെ മെഴുക് ഇളകി വരും. വെള്ളത്തിൽ കഴുകിയാൽ വെള്ളം ഒരു പാൽ കളറിലും ആകും.

ആപ്പിളിലെ ഈർപ്പം നിലനിർത്താൻ പ്രകൄതി നൽകുന്ന സംരക്ഷണം.

ഈ ആപ്പിൾ മരത്തീന്ന് പറിച്ച് തിന്നാൻ സൌകര്യമുള്ളവർ വളരെ കുറവാണ്. അപ്പോൾ അത് പാക് ചെയ്ത് ഷിപ് ചെയ്യണം. പാക്ക് ചെയ്യുന്ന മുന്നെ ആപ്പിൾ കഴുകും. ആ കഴുക്കിൽ പ്രകൄതിയുടെ മെഴുക് ഒലിച്ചു പോകും. അപ്പോൾ ഷെൽഫ് ലൈഫ് കൂട്ടാൻ കണ്ട് പിടിച്ച മാർഗ്ഗമാണ് ആപ്പിളിൽ മെഴുക് ചേർക്കുക എന്നത്. ഇത് ഒരു കഷ്ണം മെഴുകു തിരി എടുത്ത് ഉരുകി ഒഴിക്കുന്നതല്ല. ഫുഡ് ഗ്രേഡ് വാക്സാണ്. കർണാവുബ എന്ന പനയുടെയൊ, അല്ലെങ്കിൽ ചില ജീവികൾ പുറപ്പെടുവിക്കുന്ന വാക്സൊ ആണ് ഇതിന് ഉപയോഗിക്കുക. ഷെല്ലാക് എന്നത് ലാക് ബഗ്ഗിൽ നിന്നുള്ള വാക്സാണ്. തേനീച്ചയുടെ ബീ വാക്സും ഉപയോഗിക്കും. ഇനി ഫുഡ് ഗ്രേഡ് സിന്തറ്റിക് വാക്സുകളും ലഭ്യമാണ്. ഘടനയിൽ നാച്ചുറൽ ഓർഗ്ഗാനിക് വാക്സിൻറെ കെമിക്കൽ ഘടന തന്നെയാണ് ഇവയ്‌‌ക്കും.

1890 കൾ തൊട്ട് പ്രചാരത്തിലുള്ള പരിപാടിയാണ്. ഏകദേശം നൂറ്റി ഇരുപത് കൊല്ലമായി സസൂക്ഷ്മം നിരീക്ഷിച്ച് പഠനവിഷയമാക്കിയ പ്രക്രിയ ആണ്. ഫുഡ് ടെക്നോളജിയിലെ ആദ്യ ചില കാൽവെയ്‌‌പ്പാണ് വാക്സ് ചെയ്ത ഫുഡ്. നമ്മുടെ വെള്ളരി, കപ്പ, പീച്ച്, പെയർ തുടങ്ങി അനേകം ഭക്ഷണ സാധനങ്ങൾ ഇത് പോലെ മെഴുക് തേച്ചാണ് ഷിപ് ചെയ്യുന്നത്.

മെഴുക് ദഹിപ്പിക്കാനുള്ള കഴിവ് മനുഷ്യനില്ല. അത് അതു പോലെ പുറന്തള്ളപ്പെടും. അഥവാ ഒരു തരി വൈറ്റിൽ ചെന്നെന്ന് വെച്ച് ദോഷമൊന്നുമില്ല. എന്ന് വെച്ച് ഒരു വലിയ മെഴുകു തിരി എടുത്ത് ചവച്ചരച്ച് തിന്നാതിരുന്നാൽ മതി.