Connect with us

Video Stories

അമേരിക്കയില്‍ ഇന്ത്യക്കാരുടെ ജീവനെടുക്കുന്ന പട്ടി വിസിലുകള്‍

Published

on

കഴിഞ്ഞ പത്തു ദിവസത്തിൽ അമേരിക്കയിൽ വെടി കൊണ്ട് മരിച്ച ഇൻഡ്യക്കാരുടെ എണ്ണം മൂന്നായി. കാൻസ്സസ്സിലും, വാഷിംഗ്ടണ്ണിലും, സൌത് കരോളിനയിലും ഒരോരുത്തർ വെച്ച് മരിച്ചു. കാൻസ്സസ്സിൽ പരിക്കേറ്റ വേറൊരു ഇൻഡ്യക്കാരൻ സുഖം പ്രാപിച്ചു വരുന്നു.

മൂന്നു സ്ഥലങ്ങളും മൈലുകൾ അകലത്താണ്. മൂന്ന് വത്യസ്ത പശ്ചാത്തലത്തിൽ നിന്ന് വന്നവരാണ് കുറ്റകൄത്യം നടത്തിയത്. മൂവരും വംശീയ വിദ്വേഷത്തിൽ നിന്നാണ് കുറ്റം ചെയ്യാൻ പ്രചോദിതരായത്. ആരാണ് ഇവർക്കു മൂവർക്കും താതാത്മ്യം പ്രാപിക്കാൻ സാധിച്ച ആ മെസ്സേജ് നൽകിയത്.?. എന്തായിരുന്നു ആ മെസ്സേജ് ? അതാണ് ഡോഗ് വിസിൽ.

രഞ്ജിത് മാമ്പിള്ളി

രഞ്ജിത് മാമ്പിള്ളി

ഡോഗ് വിസിൽ എന്നാൽ ഹൈ ഫ്രീക്വൻസ്സിയിലുള്ള ഒരു വിസിലാണ്. മനുഷ്യരുടെ ശ്രവണ ശ്രേണിക്കതീതമായ ശബ്ദമാണ്. പക്ഷെ പട്ടികൾക്ക് മാത്രം കേൾക്കാൻ സാധിക്കുന്ന ഫ്രീക്വൻസ്സിയിലുള്ള ശബ്ദം. രാഷ്ട്രീയക്കാരുടെ സന്ദേശങ്ങളും, വാദങ്ങളും ഇത് പോലെ ചിലർക്ക് കേൾക്കാൻ മാത്രം പരുവത്തിലാകുന്ന അവസ്ഥയെയാണ് രാഷ്ട്രീയത്തിലെ ഡോഗ് വിസിൽ എന്ന് വിളിക്കുന്നത്. പ്രത്യേകിച്ചു തെളിവുകളൊന്നുമില്ലാത്ത, എന്നാൽ ആൾക്കാരെ വൈകാരികമായി സ്വാധീനിക്കാവുന്ന സന്ദേശങ്ങളാണ് ഡോഗ് വിസിലുകൾ. അത്ര പ്രകടമാകാത്ത എന്നാൽ കേൾക്കുന്നവന് കൄത്യമായി സന്ദേശങ്ങൾ ഗ്രഹിക്കാൻ കഴിയുന്നതായിരിക്കുകയും ചെയ്യും.

ട്രംപ് തൻറെ തിരഞ്ഞെടുപ്പു പ്രചരണങ്ങളിൽ മുഴുവൻ ഡോഗ് വിസിലുകൾ സമർത്ഥമായി ഉപയോഗിച്ചു. പക്ഷെ ട്രംപല്ല ഡോഗ് വിസിലിൻറെ ഉപജ്ഞാതാവ്. റൊണാൾഡ് റീഗനാണ് അമേരിക്കയിൽ ആദ്യമായി ഡോഗ് വിസിലുകൾ പരീക്ഷിച്ചത്. പുള്ളിയുടെ പ്രചരണം മുഴുവൻ ഗവണ്മെൻറ് ആനുകൂല്യങ്ങൾ സ്വീകരിച്ച് തിന്ന് കൊഴുത്തു ജീവിക്കുന്നവരെ കുറിച്ചായിരുന്നു. ട്രംപ് ഇതേ റെട്ടറിക്കുകൾ ഏറ്റു പിടിച്ചു. അതോടൊപ്പം ഇമ്മിഗ്രൻസ്സാണ് അമേരിക്കയിലെ തൊഴിൽ മേഖല തകർത്തതെന്ന ഡോഗ് വിസിലും ചേർത്തു. ഈ വിസിലിനു വിളി കേൾക്കാൻ ഒറ്റയ്‌‌ക്കും തെറ്റയ്‌‌ക്കും ആളെ കിട്ടും, അത് വായ്‌‌പ്പാട്ടായി പടർന്ന് ഒരു പൊതു ബോധമായി ഉറയ്‌‌ക്കും എന്ന തിരിച്ചറിവാണ് ഡോഗ് വിസിലുകൾ ഉപയോഗിക്കാനുള്ള പ്രചോദനം. വിസിലിനു വിളി കേട്ട ചിലർ പ്രശ്നങ്ങൾ സ്വയം തീർപ്പാക്കാൻ ഇറങ്ങി പുറപ്പെടും എന്നും ഇവർക്കറിയാം. അത് ഒരു ബോണസ്സ് ആയെ കൂട്ടുന്നുള്ളു.

ഡോഗ് വിസിലുകൾ കേൾക്കാൻ അമേരിക്ക വരെ പോകണ്ട. ഇൻഡ്യയിൽ ബി.ജെ.പി സമർത്ഥമായി ഉപയോഗിച്ച തന്ത്രമാണ് ഡോഗ് വിസിലുകൾ. 1992 ബാബറി മസ്ജിത് പൊളിച്ചത് ഒരു ഡോഗ് വിസിലിനു ലക്ഷങ്ങൾ ചെവി കൊടുത്തു എന്നതിന് തെളിവാണ്. ഏതെങ്കിലും നേതാക്കൾ ബാബറി മസ്ജിത് പൊളിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നൊ ?. ഇല്ല. അവിടാണ് ഡോഗ് വിസിലിൻറെ ഗുണം. ഹൈ ഫ്രീക്വൻസ്സി ശബ്ദങ്ങൾ ശ്രവിക്കാൻ സജ്ജമായ ചെവികൾ ആ വിസിലടികൾ കേൾക്കും. അവരാണ് പള്ളി പൊളിച്ചത്. ഈ അടുത്ത് പ്രധാനമന്ത്രി യു.പി യിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും ഡോഗ് വിസിൽ ഉപയോഗിച്ചു. “റംസാനു കറണ്ട് നൽകുന്നെങ്കിൽ, ഹോളിക്കും കറണ്ട് എത്തിക്കണം” എന്നായിരുന്നു വിസിൽ. കേൾക്കുന്നവന് റംസാനു കറണ്ടുണ്ടായിരുന്നൊ ?, ഹോളിക്ക് കറണ്ട് ഉണ്ടായിരുന്നൊ എന്ന് അന്വേഷിക്കണ്ട ബാദ്ധ്യത ഇല്ല. തെളിവും വേണ്ട. ബി.ജെ.പി ഒഴിച്ച് എല്ലാ ഗവണ്മെൻറുകളും മുസ്ലീം പ്രീണനമാണ് നടത്തുന്നതെന്ന് വിശ്വസിക്കുന്ന ഒരുത്തനു ആ വിസിലടി കേൾക്കാൻ പറ്റി. അത്രയേ പ്രധാനമന്ത്രിയും ഉദ്ദേശിച്ചുള്ളു. ഗുജറാത്തിൽ പോലീസ് സ്‌‌റ്റേഷനുകളിലെ പരസ്യമായ ആയുധ പൂജ മറ്റൊന്ന്. ദസ്സറ ആഘോഷങ്ങളിൽ മുഴങ്ങുന്ന ജയ് ശ്രീരാം വിളികൾക്കൊപ്പം പ്രദർശിപ്പിക്കുന്ന ആയുധങ്ങളും ആകുമ്പോൾ അതൊരു ഡോഗ് വിസിലായി മാറും.

ഡോഗ് വിസിലുകൾ വേറൊരു രീതിയിലും അവാം. മൌനത്തിലൂടെ. സാധ്വി പ്രാചി, സാക്ഷി മഹാരാജ്, സ്വാമി ആദിത്യാനന്ദ, ശശികല, മോഹൻ ഭഗവത് ഒക്കെ നടത്തുന്ന പരസ്യമായി വെല്ലു വിളികളും, നട്ടാൽ കുരുക്കാത്ത നുണകളോടും ബി.ജെ.പി നേതൄത്വം കാണിക്കുന്ന മൌനവും ഒരു ആഹ്വാനമാണ്. ഡോഗ് വിസിലുകൾ ഫ്രിഞ്ച് എലമെൻറുകൾക്ക് ഫലപ്രദമായി ഉപയോഗിക്കാനുള്ള മൌനാനുവാദം. മുഹമ്മദ് അഖ്ലക്കിനെ ബീഫ് തിന്നു എന്ന പേരിൽ തല്ലി കൊന്നപ്പോൾ ബി.ജെ.പി നേതൄത്വം അവലംബിച്ച മൌനം ഒരു ഉദാഹരണമാണ്. ട്രംപും ഈ രീതിയാണ് അവലംബിക്കുന്നത്. ഇൻഡ്യക്കാരുടെ കൊലപാതകത്തെ കുറിച്ചു ട്രംപും ഒരക്ഷരം മിണ്ടിയിട്ടില്ല. കാൻസ്സസ്സിലെ ഷൂട്ടിങ് കഴിഞ്ഞപ്പഴെ പുള്ളി അപലപിച്ചിരുന്നേൽ തുടർന്ന് വാഷിംഗ്‌‌ടണ്ണിലും, സൌത് കരോളിനയിലും വെടിവെയ്‌‌പ്പുകൾ ഉണ്ടാകുമായിരുന്നില്ല. പക്ഷെ എങ്ങനെ അപലപിക്കും. ഇമ്മിഗ്രൻസ്സിനെ വില്ലൻ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്. അത് മാറ്റി പറഞ്ഞാൽ തൻറെ മൊത്തം മെസ്സേജിംഗ് ഫ്രേം വർക്കും തകരും.

പറയുമ്പോൾ എല്ലാം പറയണമല്ലൊ. ഡോഗ് വിസിലുകൾ ഉപയോഗിക്കുന്നതിൽ ഇന്ന രാഷ്ട്രീയ പാർട്ടികൾ എന്നില്ല. ബി.ജെ.പി ആണ് ഡോഗ് വിസിലുകൾ ഏറ്റവും പ്രചോദനപ്പെടുത്തിയത്. കോണ്‌‌ഗ്രസ്സും, എന്തിനേറെ നമ്മുടെ കേരളത്തിലെ സി.പി.എം വരെ ഡോഗ് വിസിൽ ഉപയോഗിക്കാൻ മിടുക്കരാണ് (വരമ്പത്ത് കൂലി പ്രസംഗം ഓർക്കുക). ഡോഗ് വിസിലുകൾ ഉപയോഗിക്കുന്നതിൽ തെറ്റുമില്ല. പക്ഷെ മറ്റൊരാളെ ഹനിക്കാനായി മനപ്പൂർവ്വം ഇറക്കുന്ന ഡോഗ് വിസിലുകളെയാണ് പേടിക്കണ്ടത്. ഡോഗ് വിസിലിനു വിളി കേട്ട് ഫേസ്ബുക്കിലും, വാട്സാപ്പിലൂടെയും പകയും വിദ്വേഷവും വിളമ്പി നടക്കുന്നവരെയും.

ഒരു പൊളിറ്റിക്കൽ തത്വശാസ്ത്രത്തെ അതിൻറെ മെറിറ്റോടെ എതിർക്കാനും, സ്വീകരിക്കാനും സാധിക്കും. ഇടതു പക്ഷമെന്നാൽ വലിയ ഗവണ്മെൻറ്, എല്ലാ മേഖലയിലും റെഗുലേഷൻ, തുറന്ന അതിർത്തികൾ, ചെറിയ പട്ടാള ബഡ്ജറ്റ്. വലതു പക്ഷമെന്നാൽ, ചെറിയ ഗവണ്മെൻറ്, ഒരു മേഖലയിലും റെഗുലേഷൻ ഇല്ലായ്‌‌മ, വലിയ പട്ടാള ബഡ്ജറ്റ്. ഇത്രയേ ഉള്ളു രണ്ടും തമ്മിലുള്ള വത്യാസം. ഈ രണ്ട് രീതിയെയും അതിൻറെ എല്ലാ ഗുണവും ദോഷത്തോടെയും സ്വീകരിക്കാം. വാദങ്ങളും പ്രതിവാദങ്ങളും ആവാം. പക്ഷെ പട്ടി വിസിലിനു വിളി കേട്ട് കൊല്ലാനായി ഇറങ്ങി വരുന്നവരെ എങ്ങനെ നേരിടണം എന്ന് ഒരു പിടിയുമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സിംഗപ്പൂരില്‍ വീണ്ടും കൊവിഡ്‌ തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

അടുത്ത രണ്ടോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ കൊവിഡ് വ്യാപനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും മുന്നറിയിപ്പ്

Published

on

സിംഗപ്പൂരിൽ കൊവിഡ്‌ വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ട്. മെയ് 5 മുതൽ 11 വരെ 25,900-ലധികം കേസുകൾ രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. കൊവിഡ്‌ 19 ന്റെ ഒരു പുതിയ തരംഗമാണ് സിംഗപ്പൂരിൽ പടർന്നുപിടിക്കുന്നത്. രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

കൊവിഡ്‌ വ്യാപന തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് തങ്ങളെന്നും അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളിൽ തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് ദി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

ദിവസേന കൊവിഡ്‌ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 181 ൽ നിന്ന് 250 ആയി ഉയർന്നിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയർന്നതിനാൽ ആശുപത്രികളിൽ ആവശ്യമായ കിടക്കകളും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കുറക്കണമെന്നും ഗുരുതരമല്ലാത്ത രോഗികളെ വീട്ടിലേക്ക് തിരിച്ചയക്കണമെന്നും അല്ലെങ്കിൽ മൊബൈൽ ഇൻപേഷ്യന്റ് കെയർ ഡെലിവറി മോഡൽ വഴി ചികിത്സ തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

60 വയസിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങളാൽ വലയുന്നവർ, വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ കൊവിഡ്‌ വാക്‌സിൽ എടുക്കാത്തവർ സുരക്ഷയുടെ ഭാഗമായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

Health

കാലിന് ഇടേണ്ട വലിയ കമ്പി കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്‌

കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ പിഴവുണ്ടായതായി പരാതി. പൊട്ടിയ കൈയില്‍ ഇടേണ്ട കമ്പി മാറി പോയെന്നാണ് യുവാവ് നല്‍കിയ പരാതി. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് അജിത്തിന്റെ മൊഴിയെടുക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനാപകടത്തെ തുടര്‍ന്നാണ് 24 വയസുകാരനായ അജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അസഹനീയമായ വേദനയാണ് ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയെന്ന് മനസിലാക്കാന്‍ കാരണമായത്. പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ആവശ്യം നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടുവെന്നും അജിത്ത് പ്രതികരിച്ചു.

ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരാഴ്ചയോളമാണ് അജിത്ത് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കൈയിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല അധികൃതര്‍ ശസ്ത്രക്രിയക്കായി ഉപയോഗിച്ചതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു.

ശസ്ത്രക്രിയക്കായി 3000 രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നുന്നെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്‌തേഷ്യ നല്‍കുകയാണ് ഉണ്ടായതെന്നും അമ്മ പ്രതികരിച്ചു.

Continue Reading

Health

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരിക്ക് വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Continue Reading

Trending