പാകിസ്ഥാനിലെ ലാഹോറിനടുത്ത് സൂഫി പ്രാര്‍ത്ഥനാ മന്ദിരത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച്ച രാവിലെയോടെയാണ് സ്‌ഫോടനം നടന്നത്. പൊലീസ് വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ പൊലീസുകാരാണ്. ചാവേര്‍ സ്‌ഫോടനമാണോ അല്ലെങ്കില്‍ മറ്റുള്ള രീതിയില്‍ നടന്ന സ്‌ഫോടനമാണോയെന്ന് ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നിലഗുരുതരമാണ്. സ്‌ഫോടനം നടന്ന സ്ഥലത്തെ സിസി ടിവി നിരീക്ഷണത്തിന് ശേഷം ഉടനടി നടപടിയെടുക്കാന്‍ സാധിക്കുമെന്ന് പൊലീസ് മേധാവി അറിയിച്ചു.