കൊച്ചി: എറണാകുളം മരട് മുനിസിപ്പാലിയിലുള്ള അഞ്ചു അപ്പാര്‍ട്‌മെന്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്‌സ്, കായലോരം അപ്പാര്‍ട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെന്‍ഷ്വര്‍സ് എന്നിവ പൊളിച്ച് നീക്കാനാണ് ഉത്തരവ്. ഒരു മാസത്തിനുള്ളില്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കണം. അനധികൃത നിര്‍മാണങ്ങള്‍ കാരണം ഉള്ള പ്രളയവും പേമാരിയും താങ്ങാന്‍ ഇനിയും കേരളത്തിന് കഴിയില്ല എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി