Connect with us

kerala

ഗ്രീന്‍ ട്രിബ്യൂണല്‍ പിഴ ഉത്തരവാദികളില്‍ നിന്നും ഈടാക്കണം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സിനെ ഉപയോഗിച്ച് പാര്‍ട്ടി ബന്ധുക്കളായ ക്രിമിനലുകളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

Published

on

ബ്രഹ്‌മപുരം മാലിന്യ പ്ളാന്റുമായി ബന്ധപ്പെട്ട ഗ്രീന്‍ ട്രിബ്യൂണല്‍ പിഴ ഉത്തരവാദികളില്‍ നിന്നും ഈടാക്കണമെന്നും നികുതി പണത്തില്‍ നിന്നും നല്‍കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി സര്‍ക്കാരിനും നഗരസഭയ്ക്കുമേറ്റ തിരിച്ചടിയാണ്. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പറഞ്ഞ വാചകങ്ങള്‍ അടിവരയിടുന്നതാണ് ഗ്രീന്‍ ട്രിബ്യൂണല്‍ തീരുമാനം.

2020 ല്‍ ഇറക്കിയ ഉത്തരവിലൂടെ ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. എന്നാല്‍ മാലിന്യം നീക്കം ചെയ്യുന്നതില്‍ സര്‍ക്കാരും അതിന് മേല്‍നോട്ടം വഹിക്കേണ്ട നഗരസഭയും മൂന്ന് കൊല്ലമായി ദയനീയമായി പരാജയപ്പെട്ടു. ഇവരുടെ പരാജയത്തിന്റെ പിഴ ജനങ്ങളില്‍ നിന്നും നല്‍കാന്‍ അനുവദിക്കില്ല. ഉത്തരവാദികളായവരാണ് പിഴ നല്‍കേണ്ടതെന്ന് വി.ഡി.സതീശൻ പറഞ്ഞു.

ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നും പിഴ നല്‍കി കരാറുകാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നത്. ബ്രഹ്‌മപുരത്ത് തീയിട്ടതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഥമിക റിപ്പോര്‍ട്ട് പോലും പൊലീസ് നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സിനെ ഉപയോഗിച്ച് പാര്‍ട്ടി ബന്ധുക്കളായ ക്രിമിനലുകളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സുരേഷ് ഗോപിയെ പുകഴ്ത്തല്‍; തൃശ്ശൂര്‍ മേയറെ ബഹിഷ്‌ക്കരിച്ച് സിപിഐ

തൃശ്ശൂരിലെ തോല്‍വിയില്‍ സിപിഐയുടെ അതൃപ്തിക്ക് പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി. 

Published

on

തൃശ്ശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിനെ ബഹിഷ്‌ക്കരിച്ച് സിപിഐ. കോര്‍പറേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങാണ് സിപിഐ ബഹിഷ്‌ക്കരിച്ചത്. ബഹിഷ്‌കരണത്തിന്റെ ഭാഗമായി ചടങ്ങില്‍ എംഎല്‍എ പി ബാലചന്ദ്രനും നാലു കൗണ്‍സിലര്‍മാരും ചടങ്ങില്‍ പങ്കെടുത്തില്ല. സുരേഷ് ഗോപിയെ മേയര്‍ പുകഴ്ത്തിയതാണ് സിപിഐയെ ചൊടിപ്പിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ അനുകൂലിച്ച് മേയര്‍ പ്രസ്താവന നടത്തിയ സംഭവത്തില്‍ സിപിഐ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സുരേഷ് ഗോപി വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഐ മേയറെ ബഹിഷ്‌കരിക്കുന്നത്.
തൃശ്ശൂരിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വി സിപിഎം, സിപിഐ പാര്‍ട്ടികളില്‍ സജീവ ചര്‍ച്ചയായ സാഹചര്യത്തില്‍ നേരത്തെ എം കെ വര്‍ഗീസിനെ സിപിഎം പാര്‍ട്ടി ഓഫിസില്‍ വിളിച്ചുവരുത്തി ജില്ലാ സെക്രട്ടറി അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തൃശ്ശൂരിലെ തോല്‍വിയില്‍ സിപിഐയുടെ അതൃപ്തിക്ക് പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി.
എന്നാല്‍, സുരേഷ് ഗോപിയോട് പ്രത്യക ആഭിമുഖ്യം തനിക്കില്ലെന്നായിരുന്നു അദ്ദേഹം പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, പാര്‍ട്ടി സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറിന്‍െ പരാജയത്തോടെ മേയറോടുള്ള നിലപാട് കടുപ്പിക്കാനാണ് സിപിഐയുടെ തീരുമാനം. മേയര്‍ക്കുള്ള പിന്തുണ പിന്‍വലിക്കണോ എന്ന കാര്യവും സിപിഐയുടെ പരിഗണനയിലുണ്ട്.

Continue Reading

kerala

അനധികൃത ട്രെക്കിങ്; മലയ്ക്ക് മുകളില്‍ കുടുങ്ങിയത് 27 വാഹനങ്ങള്‍, കേസെടുത്ത് പൊലീസ്

ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയവരുടെ വാഹനങ്ങള്‍ മഴയെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ കഴിയാതെ വന്നതോടെയാണ് അവിടെ കുടുങ്ങിയത്.

Published

on

അനധികൃതമായി ട്രക്കിങിന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ഇടുക്കിയില്‍ മലമുകളില്‍ കുടുങ്ങി. കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ 27 വാഹനങ്ങളാണ് കുടുങ്ങിയത്. ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയവരുടെ വാഹനങ്ങള്‍ മഴയെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ കഴിയാതെ വന്നതോടെയാണ് അവിടെ കുടുങ്ങിയത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കര്‍ണാടകയില്‍ നിന്നെത്തിയ നാല്‍പതംഗസംഘം ഇടുക്കിയിലെ നെടുങ്കണ്ടം ഭാഗത്തെ മലയില്‍ അനധികൃതമായി ട്രക്കിങിന് എത്തിയത്. സംഘം അങ്ങോട്ട് പോകുമ്പോള്‍ മഴയുണ്ടായിരുന്നില്ല. പിന്നാലെ മഴ ശക്തമായതോടെ വാഹനം തിരിച്ചിറക്കാനാകാതെ ട്രക്കിങ് സംഘം അവിടെ കുടുങ്ങുകയായിരുന്നു.

തുടര്‍ന്ന്, വാഹനത്തിലുണ്ടായവര്‍ നടന്നിറങ്ങി നാട്ടുകാരോട് സഹായം അഭ്യര്‍ഥിച്ചു. നാട്ടുകാര്‍ തന്നെ ഇവര്‍ക്ക് രാത്രി അടുത്തുള്ള റിസോര്‍ട്ടുകളില്‍ താമസസൗകര്യം ഒരുക്കി. വാഹനങ്ങള്‍ കുടുങ്ങിയ വിവരം അറിഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മഴക്കാലത്ത് ട്രക്കിങിന് നിരോധനം ഏര്‍പ്പടുത്തിയ സ്ഥലത്തേക്കാണ് കര്‍ണാടകയില്‍ നിന്നുള്ള നാല്‍പ്പതംഗ സഞ്ചാരികള്‍ എത്തിയത്.

Continue Reading

kerala

തോട്ടിൽ വീണ തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകൾ, മാലിന്യങ്ങള്‍ക്കടിയിലൂടെയുള്ള തിരച്ചിൽ ദുഷ്‌കരം

ആറര മണിക്കൂറായി ഇദ്ദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.

Published

on

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ് ഇദ്ദേഹം. ആറര മണിക്കൂറായി ഇദ്ദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.

നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തെരച്ചിൽ നടത്തുന്നത്. ഇവർ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം.
തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മഴ പെയ്തപ്പോള്‍ ജോയിയോടു കരയ്ക്കു കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകൾ പറഞ്ഞു. എന്നാല്‍ തോടിന്റെ മറുകരയില്‍ നിന്ന ജോയി ഒഴുക്കില്‍ പെടുകയായിരുന്നു.
റെയില്‍വേ ലൈന്‍ ക്രോസ് ചെയ്തു പോകുന്ന ഭാഗത്ത് മാലിന്യങ്ങള്‍ക്കടിയിലൂടെ ഊളിയിട്ട് തിരച്ചില്‍ നടത്തുകയെന്നത് ദുഷ്‌കരമാണ്. പാളത്തിന് അടിയില്‍ തോടിന് വീതികുറവാണെന്നതും വെല്ലുവിളിയാണ്.

Continue Reading

Trending