Connect with us

kerala

നോമ്പുകാലത്ത് മുസ്ലിങ്ങളായ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ക്രമീകരണത്തിന് സൗകര്യം നൽകി ബിഹാർ സർക്കാർ

ആർജെഡിയും ജെഡിയുവും സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്തു.

Published

on

നോമ്പുകാലയളവിൽ മുസ്ലിം ജീവനക്കാർക്ക് ജോലിസമയത്തിൽ ക്രമീകരണത്തിന് സൗകര്യം നൽകി ബിഹാർ സർക്കാർ. റമസാൻ മാസത്തിൽ ഒരു മണിക്കൂർ മുൻപേ ജോലിക്കെത്തിയാൽ ഒരു മണിക്കൂർ മുന്നേ വീട്ടിലേക്ക് പോകാമെന്നാണ് പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. മുസ്ലീം ജീവനക്കാരുടെ സൗകര്യം കണക്കിലെടുത്ത് റമസാൻ മാസത്തിൽ നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഓഫീസിൽ വരാനും നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഓഫീസിൽ നിന്ന് പോകാനും അനുമതി നൽകി കൊണ്ടാണ് സർക്കാർ തീരുമാനം വന്നിരിക്കുന്നത്.
ഈ ഇളവ് എല്ലാ വർഷവും റമസാൻ മാസത്തിൽ പ്രാബല്യത്തിൽ വരുത്തുമെന്നും ഉത്തരവിൽ പറയുന്നു. ആർജെഡിയും ജെഡിയുവും സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാഷ്ട്രീയ എതിരാളികളെ തകർക്കാൻ ബി.ജെ.പി നീച മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു. ഇ.ടി.മുഹമ്മദ് ബഷീർ

വ്യാജ കേസുകൾ ഉണ്ടാക്കുന്നതിനും നിരപരാധികളെ ജയിലിലടക്കുന്നതിനും ബിജെപി കാണിക്കുന്ന കുറുക്കു വഴികൾ നാടിന് അപമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

Published

on

തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ എത്ര നീചമായ മാർഗത്തിലൂടെയും തകർക്കുന്ന ബിജെപിയുടെ ക്രൂരമായ സമീപനമാണ് രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ പ്രതികരിച്ചു.

ദേശീയ അന്തർ ദേശീയ തലത്തിൽ ബിജെപിയുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ബിജെപി മുക്ത ഭാരതം സാധ്യമാക്കുന്നതിൽ ഇന്ത്യയിലെ ജനാതിപത്യ വിശ്വാസികളുടെ കരുത്തും പ്രതീക്ഷയുമായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നു. വ്യാജ കേസുകൾ ഉണ്ടാക്കുന്നതിനും നിരപരാധികളെ ജയിലിലടക്കുന്നതിനും ബിജെപി കാണിക്കുന്ന കുറുക്കു വഴികൾ നാടിന് അപമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

രാജ്ഭവന്‍ മാര്‍ച്ച് 27ന്

Published

on

രാഹുല്‍ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 27 തിങ്കളാഴ്ച രാവിലെ 11ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, എംപിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Continue Reading

crime

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി

Published

on

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി അഭ്യര്‍ത്ഥിച്ചു.

നേരത്തെ സമര്‍പ്പിച്ച ഹര്‍ജികളില്‍ എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇതുവരെ വിസ്തരിച്ച സാക്ഷികളെ ഇനി വിസ്തരിക്കരുതെന്നും ആവശ്യപ്പെട്ട് ദിലീപ് ഒരു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മെയ് 8 ലേക്ക് മാറ്റി. വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending