Connect with us

india

ലൈംഗിക താല്‍പര്യത്തോടെ അല്ലാതെ സ്ത്രീയെ കെട്ടിപ്പിടിക്കുന്നത് കുറ്റമല്ലെന്ന് ബ്രിജ് ഭൂഷണ്‍

ലൈംഗിക താല്‍പര്യത്തോടെയല്ലാതെ സ്ത്രീയെ കെട്ടിപ്പിടിക്കുന്നതോ, തൊടുന്നതോ കുറ്റമല്ലെന്ന് ഗുസ്തി ഫെഡറേഷന്‍ മുന്‍ തലവനും ബി. ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്.

Published

on

ന്യൂഡല്‍ഹി: ലൈംഗിക താല്‍പര്യത്തോടെയല്ലാതെ സ്ത്രീയെ കെട്ടിപ്പിടിക്കുന്നതോ, തൊടുന്നതോ കുറ്റമല്ലെന്ന് ഗുസ്തി ഫെഡറേഷന്‍ മുന്‍ തലവനും ബി. ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന കേസില്‍ തനിക്കെതിരെ കുറ്റം ചുമത്തരുതെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ മുഖേന ഡല്‍ഹി അഡീ. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്.

ബ്രിജ്ഭൂഷണും സസപെന്‍ഡ് ചെയ്യപ്പെട്ട ഫെഡറേഷന്‍ സെക്രട്ടറി വിനോദ് തോമറിനുമെതിരെ കുറ്റം ചുമത്തണമോ എന്നതില്‍ ഇന്നലെയാണ് വാദം ആരംഭിച്ചത്. ബ്രിജ്ഭൂഷണ്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ബാലിശമാണെന്നും അഞ്ചു വര്‍ഷം സ്വതന്ത്രമായി നടന്നിട്ട് ഒരു ദിവസം ഭീഷണിയുണ്ടെന്ന് പറയുന്നത് മതിയായ കാരണമല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇന്ത്യക്ക് പുറത്ത് നടന്നുവെന്ന് പറയുന്ന കുറ്റങ്ങള്‍ക്ക് ഇവിടെ കേസെടുക്കാനാവില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

Trending