Connect with us

india

ലൈംഗികാതിക്രമ കേസ്; ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ജാമ്യം, ഡല്‍ഹി പൊലീസ് എതിര്‍ത്തില്ല

ഇരുവര്‍ക്കും നേരത്തെ കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു.

Published

on

ലൈംഗിക അതിക്രമ കേസില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡണ്ടും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിംഗിന് ജാമ്യം അനുവദിച്ച് കോടതി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയും മുന്‍ഗൂസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും കോടതി ജാമ്യം അനുവദിച്ചു.

ഇരുവര്‍ക്കും നേരത്തെ കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. കടുത്ത നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹി പൊലീസ് ഇദ്ദേഹത്തിന്റെ ജാമ്യ അപേക്ഷയെ എതിര്‍ത്തില്ല.

വനിതാ ഗുസ്തി താരങ്ങളുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങള്‍ ചോദിച്ചു ലൈംഗികാവിശ്യങ്ങള്‍ ഉന്നയിച്ചു എന്നിവയാണ് ബ്രിഡ്ജിഭൂഷനെതിരെ എതിരെ ആരോപിച്ച ആരോപണങ്ങള്‍. ജൂണ്‍ 15ന് ഇദ്ദേഹത്തിനെതിരെ ഡല്‍ഹി പട്ട്യാല കോടതിയില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

india

‘മുസ്‌ലിംകൾ സംവരണത്തിന് അർഹരല്ലേ?’; ബി.ജെ.പി ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് ലാലു

ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

Published

on

സംവരണ ആനുകൂല്യങ്ങൾ മുസ്‌ലിംകൾക്ക് കൂടി ലഭ്യമാക്കണമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്നും ലാലു ആരോപിച്ചു. ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഏറെനാളായി ലാലു വീട്ടിൽ വിശ്രമത്തിലാണ്. ഭാര്യ റാബ്‌റി ദേവി എം.എൽ.സിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഈ വർഷം ആദ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 11 പേർ എം.എൽ.സിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത്തവണ 400 സീറ്റ് നേടുമെന്ന മോദിയുടെ അവകാശവാദത്തെ ലാലു പരിഹസിച്ചു. ഇത്തവണ അവർക്ക് പുറത്തുപോകേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് ഫലം ഇൻഡ്യാ സഖ്യത്തിന് അനുകൂലമാകുമെന്നും ലാലു പറഞ്ഞു. ജംഗിൾ രാജ് പോലുള്ള ആരോപണങ്ങൾ ഉയർത്തി ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Home

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.

സല്‍മാന്‍ ഖാന്‍ കേസില്‍ കസ്റ്റഡിയില്‍ ഇരിയ്‌ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്‍ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

india

ഗുജറാത്തിലെ വിവരാവകാശ പ്രവർത്തകന്റെ കൊല; ബി.ജെ.പി മുൻ എം.പി ഉൾപ്പെടെ 7 പേരുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി

പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ലാ​ണ് എ​ല്ലാ​വ​രെ​യും കുറ്റവിമുക്തരാക്കിയത്.

Published

on

വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ അ​മി​ത് ജെ​ത്‍വ​യെ കൊ​ല​പ്പെ​ടു​ത്തി​യ ​കേ​സി​ൽ ബി.​ജെ.​പി മു​ൻ എം.​പി ദി​നു​സോ​ള​ങ്കി ഉ​ൾ​പ്പെ​ടെ 7 ​പേ​രെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച സി.​ബി.​​ഐ കോ​ട​തി വി​ധി ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ലാ​ണ് എ​ല്ലാ​വ​രെ​യും കുറ്റവിമുക്തരാക്കിയത്. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച​പോ​ലെ​യാ​ണ് വി​ചാ​ര​ണ കോ​ട​തി വി​ധി​യെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എ.​എ​സ്.​സു​പേ​ഹി​യ, വി​മ​ൽ കെ.​വ്യാ​സ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണം അ​ശ്ര​ദ്ധ​യോ​ടെ​യും മു​ൻ വി​ധി​യോ​ടെ​യു​മാ​യി​രു​ന്നു. സാ​ക്ഷി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ​കോ​ട​തി വി​ല​യി​രു​ത്തി.

2010 ജൂ​ലൈ 20ന് ​ഹൈ​കോ​ട​തി പ​രി​സ​ര​ത്താ​ണ് ജെ​ത്‍വ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ദി​നു സോ​ള​ങ്കി​യു​ടെ നി​യ​മ​വി​രു​ദ്ധ ഖ​ന​നം വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം തു​റ​ന്നു​കാ​ട്ടാ​ൻ ജെ​ത്‍വ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ആ​ദ്യം ഗു​ജ​റാ​ത്ത് സി.​​ഐ.​ഡി അ​ന്വേ​ഷി​ച്ച കേ​സ് 2012 സെ​പ്റ്റം​ബ​റി​ലാ​ണ് ഹൈ​കോ​ട​തി സി.​ബി.​ഐ​ക്ക് വി​ട്ട​ത്. 2013 ന​വം​ബ​റി​ലാ​ണ് ദി​നു സോ​ള​ങ്കി​യെ സി.​ബി.​ഐ അ​റ​സ്റ്റ്ചെ​യ്ത​ത്.

2019 ജൂ​ലൈ 11ന് ​സോ​ള​ങ്കി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ശി​ക്ഷി​ച്ച വി​ചാ​ര​ണ കോ​ട​തി 15 ല​ക്ഷം രൂ​പ പി​ഴ ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ദി​നു സോ​ള​ങ്കി​യു​ടെ​യും മ​രു​മ​ക​ൻ ശി​വ സോ​ള​ങ്കി​യു​ടെ​യും ശി​ക്ഷ സ​സ്​​പെ​ൻ​ഡ് ചെ​യ്ത ഹൈ​കോ​ട​തി ഇ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Continue Reading

Trending