ന്യൂഡല്‍ഹി: സൈന്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ വീണ്ടും രംഗത്ത്. പുതിയ വീഡിയോയിലൂടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് വഴിയാണ് ജവാന്‍ സൈനത്തിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സൈന്യം തന്നെ മാനസികമായി വേട്ടയാടുന്നുവെന്നാണ് ജവാന്റെ പുതിയ ആരോപണം.

തന്റെ മൊബൈല്‍ ഫോണ്‍ സൈന്യം പിടിച്ചുവെച്ചിരിക്കുകയാണെന്നും തനിക്ക് പാകിസ്താന് ബന്ധമുണ്ടെന്ന് വരുത്താനാണ് പുതിയ നടപടിയെന്നും തേജ് ആരോപിച്ചു. സ്വരാജ് സമാചാര്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. രാജ്യത്തെ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍, സ്വന്തം വകുപ്പിലെ അഴിമതി ഇല്ലാതാക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. മോശം ഭക്ഷണം സംബന്ധിച്ച തന്റെ വീഡിയോ സത്യസന്ധമാണെന്നും ബഹാദൂര്‍ കൂട്ടിച്ചേര്‍ത്തു. ജവാന്മാര്‍ക്ക് ലഭിക്കുന്ന മോശം ഭക്ഷണം സംബന്ധിച്ച വീഡിയോ തേജ് ബഹാദൂര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

jawan-story_647_011017101752_030217043815

അതേസമയം പുതിയ വീഡിയോയില്‍ തജ് ബഹാദൂര്‍ തന്നെയാണെന്ന് ബി.എസ്.എഫ് അധികൃതര്‍ സ്ഥിരീകരിച്ചു.