Culture
യൂട്യൂബ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബിടിഎസ് “ഡൈനാമൈറ്റ്”; 24 മണിക്കൂറില്‍ 101.1 ദശലക്ഷം കാഴ്ചക്കാര്‍
കെ-പോപ്പ് ബാന്‍ഡ് ഇതാദ്യമായല്ല ഈ നേട്ടം കൈവരിക്കുന്നത്. നേരത്തെ, 2019 ഏപ്രിലില്‍ പുറത്തിറങ്ങിയ ”ബോയ് വിത്ത് ലവ്” എന്ന ഗാനം ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കാഴ്ചക്കാരെ നേടിയ ഗാനമെന്ന് റെക്കോര്‍ഡ് നേടിയിരുന്നു. അന്ന് ഒറ്റദിവസം 74.6 ദശലക്ഷം വ്യൂകളാണ് ലഭിച്ചത്.

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വീഡിയോയുടെ റെക്കോര്‍ഡ് സ്വന്തമാക്കി കൊറിയന്‍ വീഡിയോ സോങ്. കൊറിയന്‍ പോപ് ബാന്റായ ബിടിഎസ് പുറത്തിക്കിയ അവരുടെ പുതിയ ഗാനം ഡൈനാമൈറ്റാണ് 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ കണ്ട വീഡിയോയുടെ യൂട്യൂബ് റെക്കോര്‍ഡ് തകര്‍ത്തിരിക്കുന്നത്. ബിടിഎസ് ടീം അവരുടെ ആദ്യത്തെ ഇംഗ്ലീഷ് സിംഗിള്‍ ”ഡൈനാമൈറ്റ്”വെള്ളിയാഴ്ച രാവിലെ 9.30 നാണ് പുറത്തിറക്കിയത്. ഇന്ന് രാവിലെ 6.05 ഓടെ 86.4 ദശലക്ഷം വ്യൂകള്‍ നേടിയ ഗാനം 24 മണിക്കൂറിനുള്ളില്‍ 101.1 മില്ല്യന്‍ കാഴ്ചക്കാരെയാണ് നേടിയെടുത്തിരിക്കുന്നത്. ഇതോടെ യൂട്യൂബിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ‘ഡൈനാമൈറ്റ്’.
"Dynamite" Official MV achieved a record-breaking 101.1 MILLION views in the first 24 hours of release #Dynamite100MViewsIn24Hrs @BTS_twt pic.twitter.com/BM6OLoGlRK
— BTS Voting Board⁷ (SLOW) (@BTSVotingBoard) August 23, 2020
മറ്റൊരു കൊറിയന്‍ പോപ്പ് ബാന്‍ഡായ ബ്ലാക്ക്പിങ്കിന്റെ ”ഹൗ യു ലൈക്ക് ദാറ്റ്” ട്രാക്ക് സോങായിരുന്നു നേരത്തെ ഒരു ദിവസം 86.3 ദശലക്ഷം വ്യൂകള്‍ എന്ന റെക്കോര്‍ഡുമായി മുന്നിലുണ്ടായികുന്നത്. ഇതിനെ ഏറെ പിന്നാലാക്കിയാണ് ”ഡൈനാമൈറ്റ്” ഥീൗഠൗയല ല്‍ ഒന്നാം സ്ഥാനത്തെത്തിയിക്കുന്നത്. ലോകമെമ്പാടുമുള്ള ജനപ്രീതി നേടിയ ഗാനം ഇതിനകം 155 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ആരാധകരുടെ ആവേശം കണക്കിലെടുക്കുമ്പോള്‍ പാട്ടിനും ഇനിയും നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
കെ-പോപ്പ് ബാന്‍ഡ് ഇതാദ്യമായല്ല ഈ നേട്ടം കൈവരിക്കുന്നത്. നേരത്തെ, 2019 ഏപ്രിലില്‍ പുറത്തിറങ്ങിയ ”ബോയ് വിത്ത് ലവ്” എന്ന ഗാനം ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കാഴ്ചക്കാരെ നേടിയ ഗാനമെന്ന് റെക്കോര്‍ഡ് നേടിയിരുന്നു. അന്ന് ഒറ്റദിവസം 74.6 ദശലക്ഷം വ്യൂകളാണ് ലഭിച്ചത്. 2017 ല്‍ പുറത്തിറങ്ങിയ ”ഡെസ്പാസിറ്റോ” എന്ന പാട്ട് 6.9 ബില്ല്യണ്‍ കാണികളെ നേ്ടി യൂട്യൂബില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇതിനെയല്ലാം കവച്ചുവക്കുന്ന നേട്ടമാണ് ഇപ്പോള്‍ ഡൈനാമൈറ്റ് നേടിയിരിക്കുന്നത്..
കോവിഡ് മഹാമാരിയുടെ കാലത്ത് ലോകം വളരെയധികം സമ്മര്‍ദ്ദമനുഭവിക്കുന്ന വേള എന്നനിലയില്‍ ഒരു ഇംഗ്ലീഷ് ഗാനം പുറത്തിറക്കാനുള്ള പദ്ധതിയില്‍ നിന്നാണ് ഡൈനാമൈറ്റിന്റെ പിറവിയെന്ന്, ബിടിഎസ് ടീമിലെ സുഗ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala3 days ago
കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു
-
kerala3 days ago
റെഡ് അലര്‍ട്ട്; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും
-
kerala3 days ago
ചരിത്ര നേട്ടത്തോടെ കാലിക്കറ്റ് സർവകലാശാല യൂണിയൻ നിലനിർത്തി എം. എസ്. എഫ് മുന്നണി
-
india2 days ago
കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ
-
More2 days ago
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്
-
kerala2 days ago
അറുത്തുമാറ്റിയ കമ്പിയുടെ വിടവിലൂടെ ഇഴഞ്ഞ് പുറത്തേക്ക്; ഗോവിന്ദചാമി ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
india2 days ago
കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന് മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു
-
india2 days ago
ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും