ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കാണാനെത്തിയ ആളുടെ കീശയില്‍ വെടിയുണ്ട. ഇമ്രാന്‍ എന്നയാളെ പൊലീസ് പിടികൂടി. ശബള വര്‍ധനവ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വേണ്ടിയെത്തിയ സംഘത്തിലുണ്ടായിരുന്ന ആളാണ് ഇയാള്‍.

വെടിയുണ്ട സംഭാവനപെട്ടിയില്‍ നിന്ന് കിട്ടിയതാണെന്നും തല്‍ക്കാലം പേഴ്‌സില്‍ സൂക്ഷിച്ചതായിരുന്നുവെന്നും ഇമ്രാന്‍ പൊലീസിനോട് പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ പേഴ്‌സില്‍ നിന്നും അത് മാറ്റിവെക്കാന്‍ മറന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് കെജരിവാളിന്റെ സുരക്ഷാ വലയത്തില്‍ പിഴവുണ്ടാകുന്നത്.