ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ചില്‍ പി.ജി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.

പൂനെ, ഹൈദരാബാദ്, ഗോവ, ഡല്‍ഹി കാമ്പസുകളിലാണ് അവസരം. അഡ്വാന്‍സ്ഡ് കണ്‍ട്രക്ഷന്‍ മാനേജ്മന്റ്, പ്രൊജക്ട് എഞ്ചിനീയറിങ് ആന്റ് മാനേജ്‌മെന്റ്, റിയല്‍ എസ്റ്റേറ്റ് ആന്റ് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ്, സ്മാര്‍ട്ട് സിറ്റി ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് ഉള്‍പ്പെടെ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

എഞ്ചിനീയറിങ് ബിരുദം, ഡിപ്ലോമ എന്നിവയാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

കൂടുതല്‍ വിവരങ്ങള്‍ http://www.nicmar.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തിയതി: ഡിസംബര്‍ 30.