കൊല്ലം: സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ കേരള നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ദിവാകരന്‍ രംഗത്ത്.
തനിക്ക് ഗോഡ്ഫാദര്‍ ഇല്ലാത്തതു കൊണ്ടാണ് പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയത്.

ആരുടെയും സഹായത്തോടെ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. സുധാകര്‍ റെഡ്ഡിയുടെ തണലില്‍ കമ്മിറ്റിയിലേക്ക് വരേണ്ടതില്ല. സി.ദിവാകരന്‍ എന്നും സി.ദിവാകരന്‍ തന്നെയായിരിക്കും. കൗണ്‍സിലില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ നിരാശയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തു നിന്നല്ലല്ലോ ഒഴിവാക്കിയത്.

പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്നല്ലേ. തനിക്കു വേണ്ടി കേരളത്തില്‍ നിന്ന് ആരെങ്കിലും സംസാരിച്ചോ എന്ന് അറിയില്ല. പാര്‍ട്ടിക്കാരനായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള പ്രതിനിധി യോഗത്തില്‍ നിന്നും ദിവാകരന്‍ വിട്ടനില്‍ക്കുകയും ചെയ്തതോടെ പാര്‍ട്ടി തീരുമാനത്തിലെ അതൃപ്തി പരസ്യമായിരിക്കുകയാണ്.