കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ റേഷന്‍ കടകളുടെ പ്രവൃത്തിസമയം മാറ്റി. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷന്‍ കടകളുടെ പ്രവൃത്തിസമയമാണ് മാറ്റിയത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്നുവരെയായിരിക്കും പ്രവൃത്തി സമയമെന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.