Connect with us

main stories

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കനഡ; കേന്ദ്രസര്‍ക്കാറിന് തിരിച്ചടി

“ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കട്ടെ, സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം എന്നും കനഡയുണ്ട്”

Published

on

ടൊറന്റോ: ഡല്‍ഹിയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് കനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ. പ്രതിഷേധം ആശങ്കപ്പെടുത്തുന്നതാണ് എന്നും സമാധാപരമായി പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങള്‍ കനഡ എല്ലായ്‌പ്പോഴും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കുന്ന ആദ്യ ലോകനേതാവാണ് ട്രുഡോ.

‘കര്‍ഷക പ്രതിഷേധത്തിന്റെ വാര്‍ത്തയാണ് ഇന്ത്യയില്‍ നിന്ന് വരുന്നത്. ഈ സാഹചര്യം ആശങ്കാജനകമാണ്. അവരുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ഞങ്ങള്‍ക്ക് ആധിയുണ്ട്. ഈ യാഥാര്‍ത്ഥ്യം നിങ്ങളില്‍ പലര്‍ക്കും അറിയാം എന്നെനിക്കറിയാം. ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കട്ടെ, സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം എന്നും കനഡയുണ്ട്’ – അദ്ദേഹം പറഞ്ഞു.

സംവാദത്തിന്റെ പ്രധാന്യത്തില്‍ നാം വിശ്വസിക്കുന്നു. നമ്മുടെ ആശങ്കകള്‍ ഇന്ത്യന്‍ സര്‍ക്കാറിനെ അറിയിക്കും. എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട അവസരമാണിത്- ഗുരുനാനാക് ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരമിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് ചര്‍ച്ചയാകാമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. ഉപാധികള്‍ കൂടാതെ ചര്‍ച്ച വേണം എന്നാണ് കര്‍ഷക സംഘടകളുടെ ആവശ്യം.

kerala

‘ഇത്തരം കെടുകാര്യസ്ഥത കേരളത്തിലെ പോലീസ് കാട്ടിയ മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല; സുജിത്തിനെ ബോധപൂര്‍വം കുടുക്കാന്‍ വേണ്ടിയുള്ള കള്ളക്കേസായിരുന്നു’: അബിന്‍ വര്‍ക്കി

പൊലീസ് സ്റ്റേഷനില്‍നിന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ വളരെ ഭയാനകവും കേരളം ഇതിനുമുന്നേ കണ്ടിട്ടില്ലാത്ത ഒന്നുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി.

Published

on

പൊലീസ് സ്റ്റേഷനില്‍നിന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ വളരെ ഭയാനകവും കേരളം ഇതിനുമുന്നേ കണ്ടിട്ടില്ലാത്ത ഒന്നുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. രണ്ട് കൊല്ലം മുമ്പ് കുന്നംകുളത്ത് ചൊവ്വന്നൂര്‍ എന്ന പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റും അമ്പലത്തിലെ പൂജാരിയുമായ സുജിത്തിനെ രാത്രി സുഹൃത്തുക്കളുമായി ഇരിക്കുന്നതിനിടെ പൊലീസ് വരുകയും മദ്യപിച്ചെന്ന് ആരോപിച്ച് സുജിത്തടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. പൊലീസ് കൊണ്ടു പോകുന്നതിനിടെ താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റാണെന്ന് പറഞ്ഞെങ്കിലും പൊലീസ് കൂടുതല്‍ മര്‍ദിക്കുകയാണ് ചെയ്തത്.
പുറത്തുവന്ന സിസിടിവി ദൃശ്യത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് കയറി വരുമ്പോള്‍ സുജിത്തിന്റെ ദേഹത്ത് ഷര്‍ട്ടില്ല. എന്നാല്‍ അകത്തെത്തിയതിനു പിന്നാലെ എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സുജിത്തിന അതിക്രരമായി മര്‍ദിക്കുന്നതിന്റ ദൃശ്യങ്ങള്‍ കാണാം. കേരളത്തില പൊലീസ് ഇതുപോല തോന്നിവാസം കാണിച്ച മറ്റൊരു കാലഘട്ടവും ഉണ്ടായിട്ടില്ല. നമുക്കറിയാം കേരളത്തിലെ പൊലീസ് സേനയിലെ കൃമിനലുകളെ കുറിച്ച്, പൊലീസ് സേനയുടെ അകത്തുനിന്നും റിപ്പോര്‍ട്ടുകള്‍ വരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. അന്ന് പിടികൂടിയ സുജിത്തിനെ മദ്യപിച്ചുവെന്ന് ആരോപിച്ചുകൊണ്ട് കേസ് ചാര്‍ജ് ചെയ്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അയാള്‍ക്കെതിരെ അബ്കാരി ആക്ടിലെ 15സി നിയമപ്രകാരം കേസെടുത്തു. ശേഷം സുജിത്തിനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യം കഴിച്ചിട്ടില്ല എന്നത് വ്യക്തമായി. ഇതോടെ പൊലീസിന്റെ കള്ളകളി തെളിഞ്ഞു. സുജിത്തിനെതിരെയുള്ള കേസ് കോടതിയില്‍ പോയിട്ട് രണ്ട് കൊല്ലമായി ഇന്നുവരെ ആ എഫ്‌ഐആറിലെ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ അത് സുജിത്തിനെ മനപ്പൂര്‍വ്വം കുടുക്കാന്‍ വേണ്ടിയുല്‌ള കള്ളക്കേസായിരുന്നു എന്നുള്ളതി തെളിയുകയാണെന്‌നും അബിന്‍ വര്‍ക്കി പറഞ്ഞു. സുജിത്തിനെ പൊലീസ് മര്‍ദിച്ചതിന്റെ കൂടുതല്‍ തെളിവുകളുമായി സുജിത്തും യൂത്ത് കോണ്‍ഗ്രസും നിയമനടപടികളിലേക്ക് കടന്നു. കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാജീവിന്റെ നേതൃത്ത്വത്തില്‍ നിയമനടപടികളിലേക്ക് പോകുകയും കോടതിയില്‍ പ്രൈവറ്റ് അന്യായം ഫൈല്‍ ചെയ്യുകയും ചെയ്തു. മര്‍ദനം അഴിച്ചുവിട്ട പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ വേണ്ടി കോടതി ഉത്തരവിടുകയും ചെയ്തു.

Continue Reading

kerala

മുസ്‌ലിംലീഗ് കോര്‍പറേഷന്‍ വളയല്‍ സമരം ഉജ്വലമായി

Published

on

കോര്‍പ്പറേഷനിലെ അഴിമതി നിറഞ്ഞ ജനവിരുദ്ധ ഭരണത്തിനെതിരെ മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോര്‍പ്പറേഷന്‍ വളയല്‍ സമരം മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മാഫിയകള്‍ക്കായി കോര്‍പ്പറേഷനെ തീറെഴുതുന്ന അഴിമതി മുഖമുദ്രയാക്കിയ കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണ സമിതിക്കെതിരെ പ്രതഷേധ ജ്വാല. മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോര്‍പ്പറേഷന്‍ വളയല്‍ സമരം ഉജ്വലമായി. പുലര്‍ച്ചെ അഞ്ചോടെ തുടങ്ങിയ ഉപരോധം ഉച്ചയോടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സമാപിച്ചത്. സമരം മുസ്ലിംലീഗ് നിയമസഭാപാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഴിമിതിയിലും കെടുകാര്യസ്ഥതയിലും ഒന്നാമതെത്തിയ കോഴിക്കോട് കോര്‍പ്പറേഷന്‍ ഞെളിയംപറമ്പിനെക്കാള്‍ ദുര്‍ഗന്ധപൂരിതമായതായും ശക്തമായ ജനവികാരത്തില്‍ എല്‍.ഡി.എഫിനെ തൂത്തെറിയപ്പെടുന്ന കാലം സമാഗതമായതായും എം.കെ മുനീര്‍ പറഞ്ഞു.

മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്്മായില്‍ സ്വാഗതവും സെക്രട്ടറി അഡ്വ.എ.വി അന്‍വര്‍ നന്ദിയും പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍ കുമാര്‍, അഹമ്മദ് പുന്നക്കല്‍, എന്‍.സി അബൂബക്കര്‍, എസ്.വി ഹസ്സന്‍ കോയ, വി.കെ.സി ഉമ്മര്‍ മൗലവി, കെ.ടി അബ്ദുറഹിമാന്‍, ഒ.പി നസീര്‍, എ.പി മജീദ് മാസ്റ്റര്‍, എം കുഞ്ഞാമുട്ടി, കെ.കെ നവാസ്, യു പോക്കര്‍, അഡ്വ. നൂര്‍ബിന റഷീദ്, കെ മൊയ്തീന്‍ കോയ, കെ.സി ശോഭിത, എസ്.കെ അബൂബക്കര്‍, കൃഷ്ണന്‍ വെള്ളയില്‍, പി.എ ഹംസ, സക്കീര്‍ പി, കെ.കെ ആലിക്കുട്ടി മാസ്റ്റര്‍, അര്‍ഷുല്‍ അഹമ്മദ്, എ സഫറി, എ അഹമ്മദ് കോയ, ഷാഹിര്‍ കുട്ടമ്പൂര്‍, സി.കെ കാസിം, സാജിദ് കോറോത്ത്, ടി.കെ.എ ലത്തീഫ്, കെ.കെ.എ ഖാദര്‍, പി ജി മുഹമ്മദ്, സാജിദ് നടുവണ്ണൂര്‍, ആഷിഖ് ചെലവൂര്‍, ടി.പി.എം ജിഷാന്‍, മിസ്ഹബ് കീഴരിയൂര്‍, ടി മൊയ്തീന്‍ കോയ, അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, പി.ടി.എം ഷറഫുന്നിസ ടീച്ചര്‍, എന്‍.കെ.സി ബഷീര്‍, കെ.സി ശ്രീധരന്‍ നേതൃത്വം നല്‍കി.

Continue Reading

kerala

ആംബുലന്‍സ് അഴിമതി; സര്‍ക്കാര്‍ പ്രതികരിക്കാത്തത് കുറ്റസമ്മതമെന്ന് രമേശ് ചെന്നിത്തല

ആരോഗ്യമേഖല ആകെ സ്തംഭിച്ചിരിക്കുകയാണെന്നും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Published

on

തിരുവനന്തപുരം: കനിവ് ആംബുലന്‍സ് സര്‍വീസ് കരാറുമായി ബന്ധപ്പെട്ടു പുറത്തു വന്ന 250 കോടി രൂപയുടെ കമ്മിഷന്‍ ഇടപാടില്‍ ഇതുവരെ യാതൊരു പ്രതികരണവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാത്തത് പച്ചയായ കുറ്റസമ്മതമായി കണക്കാക്കാവുന്നതാണെന്നും കമ്മിഷന്‍ കിട്ടാത്ത ഒരു ഇടപാടും നടത്താത്ത സര്‍ക്കാറായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നാണ് 250 കോടി കമ്മിഷന്‍ വാങ്ങിയത്. ഇതുകൂടാതെ ഒന്നേകാല്‍ വര്‍ഷം അനധികൃതമായി കരാര്‍ നീട്ടിക്കൊടുക്കുകയും പുതിയ ടെന്‍ഡറില്‍ ബ്‌ളാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട കമ്പനിയെ സാങ്കേതികബിഡ് റൗണ്ടില്‍ കടത്തിവിട്ടിരിക്കുകയുമാണ്. അതേസമയം തന്നെ ആരോഗ്യമേഖല ആകെ സ്തംഭിച്ചിരിക്കുകയാണെന്നും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കമ്മിഷന്‍ ഇടപാടുകളൊക്കെ കൃതഹസ്തയോടെ ചെയ്യുന്ന സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ചികിത്സയുടെ കാര്യത്തില്‍ സമ്പൂര്‍ണ അവഗണനയാണ് കാണിക്കുന്നത്. കേരളത്തില്‍ മുഴുവന്‍ ആശുപത്രികളിലും ഹൃദയശസ്ത്രക്രിയ മുടങ്ങിയിരിക്കുകയാണ്. ആന്‍ജിയോ പ്‌ളാസ്റ്റിക്കുള്ള ഉപകരണങ്ങള്‍ നല്‍കുന്ന വിതരണക്കാര്‍ക്ക് 160 കോടി രൂപയാണ് നല്‍കാനുള്ളത്. ഇതേത്തുടര്‍ന്ന് അവര്‍ ഉപകരണവിതരണം നടത്തുന്നില്ല.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ അവശ്യമരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും ഇല്ല. ആവശ്യത്തിന് ഉപകരണങ്ങളും മരുന്നുകളുമില്ലെന്നു പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഡോ. ഹാരീസിനെതിരെ വേട്ട നടത്തിയ സര്‍ക്കാര്‍, ഇപ്പോള്‍ നാലു ഡിപ്പാര്‍ട്ടമെന്റുകള്‍ സമാനമായ ആവശ്യം ഉന്നയിച്ചപ്പോള്‍ വെട്ടിലായിരിക്കുകയാണ്. കേരളത്തിന്റെ ആരോഗ്യമേഖല ആകെ സ്തംഭിച്ചിരിക്കുകയാണ്. ഈ വകുപ്പിന് നാഥനുണ്ടോ എന്നുതന്നെ സംശയമാണ്. പാവപ്പെട്ടവന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ പരാജയപ്പെടുന്ന മന്ത്രിയെ നീക്കം ചെയ്യാനെങ്കിലും സര്‍ക്കാര്‍ തയ്യാറാവണം.- ചെന്നിത്തല പറഞ്ഞു.

Continue Reading

Trending