മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടത്തില്‍ രണ്ടര വയസുകാരന് ദാരുണാന്ത്യം. കേരള ഗാന്ധി നഗര്‍ സ്വദേശി മുജീബ് മുസ്‌ലിയാരിന്റെ മകന്‍ നഫ്‌ലാനാണ് അപകടത്തില്‍ മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ മുജീബ് മുസ്‌ലിയാരെയും ഭാര്യയെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.