മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഡിവൈഡറില്‍ ഇടിച്ച കാര്‍ പലതവണ മലക്കം മറിഞ്ഞുണ്ടായ അപകടത്തില്‍ വൃദ്ധ മരിച്ചു. വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന വൃദ്ധയാണ് കാറിനടിയില്‍പ്പെട്ട് ദാരുണമായി മരിച്ചത്.

അതേസമയം കാറിലുണ്ടായിരുന്നവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. അമിതവേഗതയിലായിരുന്ന കാറിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.