Connect with us

Culture

ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസ്; നൂറുദ്ദീന്‍ ഷൈക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Published

on

കൊച്ചി: മീന്‍ വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന ഹനാനെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വയനാട് സ്വദേശിയായ നൂറുദ്ധീന്‍ ഷൈഖ് എന്നയാള്‍ക്കെതിരെയാണ് കൊച്ചി പൊലീസ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.

ഹനാന്റെ വാര്‍ത്ത പുറത്തുവന്നതോടെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഇയാള്‍ ഹനാനെ അധിക്ഷേപിച്ച് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഈ വീഡിയോ വൈറലായി മാറി.

ഹനാനെ അപകീര്‍ത്തിപ്പെടുത്തിയ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി ഹനാനെ അപമാനിച്ച മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കും. വൈകിട്ടോടെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യും. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാകും കേസ് അന്വേഷണം നടക്കുക.

ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും ഹനാനെ കാണുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

ഇന്‍ഡിഗോയ്ക്ക് എതിരെ കടുത്ത നടപടി; ശൈത്യകാല സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം

വിമാന പ്രശ്നങ്ങള്‍ എട്ടാം ദിവസവും തുടരുന്നതിനിടെ ഇന്ന് മാത്രം 200ത്തിലധികം ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് തുടരുന്ന വിമാനപ്രതിസന്ധിയെ തുടര്‍ന്ന് ഇന്‍ഡിഗോയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിസിഎയും വ്യോമയാന മന്ത്രാലയവും ഒരുങ്ങുന്നു. ഇന്‍ഡിഗോയുടെ ശൈത്യകാല സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ഒഴിവാകുന്ന സ്പോട്ടുകള്‍ മറ്റു എയര്‍ലൈന്‍ കമ്പനികള്‍ക്ക് കൈമാറുകയും ചെയ്തേക്കുമെന്നു വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡു അറിയിച്ചു.

വിമാന പ്രശ്നങ്ങള്‍ എട്ടാം ദിവസവും തുടരുന്നതിനിടെ ഇന്ന് മാത്രം 200ത്തിലധികം ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി നടന്ന ഉന്നത തല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ വ്യോമയാന മന്ത്രാലയം എല്ലാ എയര്‍ലൈന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു.

2,200 ഓളം വിമാനം ദിവസേന സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോയുടെ റൂട്ടുകളും സര്‍വീസ് സ്ലോട്ടുകളും വെട്ടിക്കുറയ്ക്കുമെന്നും നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി രാജസഭയില്‍ വ്യക്തമാക്കി. വിമാന പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ കഴിഞ്ഞ ആഴ്ചകളിലായി റീഫണ്ട് നല്‍കിക്കൊണ്ടിരിക്കുകയാണ്.

610 കോടി രൂപയുടെ റീഫണ്ട് പ്രോസസ് ചെയ്തതായും 3,000 ലഗേജുകള്‍ നഷ്ടപ്പെട്ട യാത്രക്കാരില്‍ തിരിച്ചുനല്‍കിയതായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. റീഫണ്ട്, റീബുക്കിംഗ് പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ പ്രത്യേക സെല്ലുകളും തുറന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നു സൂചന ലഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ് ; മെച്ചപ്പെട്ട പേളിങ്‌, പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര

കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞുപ്പ് നടക്കുന്ന ഏഴുജില്ലകളില്‍ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുടുമ്പോള്‍ 20 ശതമാനംപോളിങ് രേഖപ്പെടുത്തി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്.

കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തില്‍ ആകെ 480 പ്രശ്‌നബാധിത ബൂത്തുകളുണ്ട്.

ആദ്യം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്. 36,630 സ്ഥാനാര്‍ഥികളും 1.32 കോടി വോട്ടര്‍മാരുമാണ് ഒന്നാംഘട്ടത്തിലുണ്ട്. 11ന് തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലയില്‍ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. 13നാണ് എല്ലായിടത്തും വോട്ടെണ്ണല്‍ നടക്കുക.

 

 

Continue Reading

news

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ടം ഇഞ്ചോടിഞ്ച് മത്സരം

കുറവ് തിരുവനന്തപുരത്ത്, മുന്നില്‍ ആലപ്പുഴയുമാണ്

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുിന്റെ് ആദ്യഘട്ടം തന്നെ ഇഞ്ചോടിഞ്ച് മത്സരമാണ് മൂന്നു പാര്‍ട്ടികളും. ആദ്യ മൂന്നുമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആകെ പോളിങ് 20.41% . കുറവ് തിരുവനന്തപുരത്ത്, മുന്നില്‍ ആലപ്പുഴയുമാണ്.

സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ബൂത്തുകള്‍ക്കു സമീപം പ്രചാരണം പാടിലെന്നും രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌ക്, വസ്ത്രം, തൊപ്പി തുടങ്ങിവയും പാടില്ലെന്നും ഉണ്ട്.

Continue Reading

Trending