കശ്മീര്‍ പ്രശ്‌നം ഇരു രാജ്യങ്ങളും ഒരുപാടു കാലമായി അനുഭവിക്കുന്ന വേദനയാണെന്ന് പാക്കിസ്ഥാന്‍ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യന്‍ നേതൃത്വം താല്‍പര്യപ്പെടുകയാണെങ്കില്‍ ഇരു കൂട്ടര്‍ക്കും കൂടി ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഈ ഉപഭൂഖണ്ഡത്തിനു തന്നെ ഗുണകരമായ നീക്കമായിരിക്കും അതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.