ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ പത്തിനാണ് ഫലപ്രഖ്യാപനം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 4,138 കേന്ദ്രങ്ങളിലായി 11.86 ലക്ഷം വിദ്യാര്‍ത്ഥികളാണ് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത്.

പരീക്ഷ ഫലം ലഭിക്കാന്‍:

cbseresults.nic.in
cbse.nic.in

എന്നീ വെബ്‌സൈറ്റിലും ഗുഗിള്‍.കോമിലും പരീക്ഷഫലം ലഭിക്കും.