Connect with us

Culture

സി.ഐ.എ ചാരശൃംഖല ചൈന തകര്‍ത്തു

Published

on

ബീജിങ്: അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എക്ക് ചൈനയില്‍ കനത്ത തിരിച്ചടി. 2010നും 2012നുമിടക്ക് ഇരുപതോളം യു.എസ് ചാരന്മാരെ ചൈന കൊലപ്പെടുത്തുകയോ ജയിലിലടക്കുകയോ ചെയ്തിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. പേരു വെളിപ്പെടുത്താത്ത 10 യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പത്രം റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സി.ഐ.എ ഉദ്യോഗസ്ഥര്‍ വിദേശത്തുള്ള ചാരന്മാരുമായി നടത്തിയ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്തതോ, സി.ഐ.എ യിലെ തന്നെ ഒരുവിഭാഗം പാരപണിയുകയോ ചെയ്തതായിരിക്കാം യു.എസ് ചാരന്മാരെ തിരിച്ചറിയാന്‍ ചൈനയെ സഹായിച്ചത്. സി.ഐ.എക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയില്‍ ഒരു സി.ഐ.എ ചാരനെ സര്‍ക്കാര്‍ കെട്ടിടത്തിന്റെ മുറ്റത്ത് സഹപ്രവര്‍ത്തകരുടെ മുന്നിലിട്ടാണ് കൊലപ്പെടുത്തിയത്. റിപ്പോര്‍ട്ടിനോട് സി.ഐ.എ പ്രതികരിച്ചിട്ടില്ല. 2010 മുതല്‍ തന്നെ ചൈനീസ് ഭരണകൂടത്തിന്റെ ഉള്ളറകളിലെ വൃത്തങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ ഒഴുക്ക് നിലച്ചുതുടങ്ങിയിരുന്നതായി നാല് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥര്‍ പറയുന്നു. 2011 ആദ്യത്തോടെ ചാരന്മാര്‍ അപ്രത്യക്ഷമായിത്തുടങ്ങി. ചൈനയിലെ ചാരപ്രവര്‍ത്തനത്തിന് തിരിച്ചടിയേല്‍ക്കാനുള്ള കാരണത്തെക്കുറിച്ച് സി.ഐ.ഐയും എഫ്.ബി.ഐയും അന്വേഷണം നടത്തിയിരുന്നു. അതിന്റെ ഭാഗമായി ബീജിങിലെ യു.എസ് എംബസിയിലെ ഉദ്യോഗസ്ഥരെപ്പോലും കര്‍ശന നിരീക്ഷണത്തില്‍ കൊണ്ടുവന്നെങ്കില്‍ യു.എസ് ചാരശൃംഖലയെ ചതിച്ചവരെ കണ്ടെത്താന്‍ സഹായിച്ചില്ല. ഒരു ഉദ്യോഗസ്ഥന്‍ സംശയത്തിന്റെ നിഴലിലുണ്ടായിരുന്നെങ്കിലും വ്യക്തമായ തെളിവില്ലാത്തതുകൊണ്ട് അറസ്റ്റ് ഒഴിവായി. 2012ല്‍ സുരക്ഷാ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ യു.എസ് ചാരനെന്ന് ആരോപിച്ച് ചൈന അറസ്റ്റുചെയ്തു. സി.ഐ.എയിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുവന്നതായിരുന്നു അയാളെ. അത്തരം അറസ്റ്റുകള്‍ ചൈന പരസ്യമാക്കാറുണ്ടായിരുന്നില്ല. ചാരപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാത്തതുകൊണ്ട് 2015ല്‍ ബീജിങിലെ യു.എസ് എംബസിയിലുള്ള മുഴുവന്‍ സ്റ്റാഫിനെയും സി.ഐ.എ പിന്‍വലിച്ചു. ചാരന്മാര്‍ പലരും കൊല്ലപ്പെട്ടതുകൊണ്ട് ചൈനയില്‍നിന്നുള്ള വിവരങ്ങള്‍ പൂര്‍ണമായും നിലച്ചത് അന്നത്തെ യു.എസ് ഭരണകൂടത്തെ പ്രയാസത്തിലാക്കി. 2013ഓടെ ചൈനീസ് ചാരന്മാരെ തിരിച്ചറിയാന്‍ ചൈനക്ക് സാധിക്കാതെയായി. വളരെ പ്രയാ സപ്പെട്ടാണ് സി.ഐ.എ നഷ്ടപ്പെട്ട ശൃംഖല വീണ്ടെടുത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘അയാൾ സിനിമയിലെ ഒരു കോമാളിയാണ്, മസിൽ ഉണ്ടന്നേയുള്ളു’; ഭീമൻ രഘുവിനെതിരെ രഞ്ജിത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം

Published

on

നടന്‍ ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. മസില്‍ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ് തുറന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ മൈന്‍ഡ് ചെയ്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

”15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാള്‍ ആണ്. മണ്ടന്‍ ആണ്” രഞ്ജിത്ത് പറയുന്നു.

”നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താന്‍ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്” രഞ്ജിത്ത് പറയുന്നു.

അതേസമയം, മീശ പിരിക്കുന്നതുള്‍പ്പെടെയുള്ള നിരവധി താന്‍പോരിമയുള്ള കഥാപാത്രങ്ങള്‍ രഞ്ജിത്തിന്റെ സിനിമയിലൂടെ വന്നിട്ടുണ്ടല്ലോ, അത്തരം ആല്‍ഫാ മെയില്‍ ലീഡ് റോളുകളുടെ കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, തന്റെ ബന്ധുക്കളായ നിരവധി പുരുഷന്മാരാണ് അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Trending