Culture
ഭക്ഷണത്തിനു പിന്നാലെ മരുന്നിലും കേന്ദ്രം കൈവെക്കുന്നു; മരുന്നുകള്‍ വെജ് ആക്കാന്‍ പദ്ധതി, വില മൂന്നിരട്ടി കൂടും
ന്യൂഡല്‍ഹി: കശാപ്പ് നിയന്ത്രണത്തിനും അലങ്കാര മത്സ്യ നിരോധനനത്തിനും പിന്നാലെ ജീവന് രക്ഷാ മരുന്നുകളിലും രാഷ്ട്രീയം കലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. മൃഗാംശം അടങ്ങിയ ജെലാറ്റിന്‍ മരുന്നുകള്‍ക്കു പകരം സസ്യ ക്യാപ്സൂളുകള് അവതരിപ്പിക്കുന്നതു സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു. വനിതാ, ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ കമ്മിറ്റി രൂപീകരിച്ചത്. മരുന്നു കമ്പനികളില്‍ നിന്നും ആരോഗ്യ വിദഗ്ധരില്‍ നിന്നും അഭിപ്രായം തേടി കമ്മിറ്റി ജൂണ്‍ രണ്ടിന് കത്തയച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സസ്യഭക്ഷണം മാത്രം കഴിക്കുന്ന ജനവിഭാഗങ്ങളുടെ വികാരം വ്രണപ്പെടാതിരിക്കാന്‍ ജെലാറ്റിന്‍ മരുന്നുകള്‍ക്കു പകരം സസ്യ ക്യാപ്സൂളുകള് നിര്‍മിക്കണമെന്നാണ് മനേക ഗാന്ധിയുടെ ആവശ്യം. നിര്‍ദേശം നടപ്പിലായാല്‍ മരുന്നുകള്‍ക്ക് രണ്ട് മുതല്‍ മൂന്നുവരെ ഇരട്ടി വില കൂടും.
നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന ക്യാപ്സൂളുകളില് 98 ശതമാനവും ജെലാറ്റിന്‍ നിര്‍മിതമാണ്. മൃഗങ്ങളുടെ കല, എല്ല്, തോല് എന്നിവയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഘടകങ്ങളാണ് ഇവയില്‍ ഉപയോഗിക്കുന്നത്. രാജ്യത്തെ സിംഹഭാഗം മരുന്നു നിര്‍മാതാക്കളും ചെലവു കുറഞ്ഞ ഈ രീതി അവലംബിക്കുമ്പോള്‍ അസോസിയേറ്റഡ് ക്യാപ്സൂള്‍സ്, അമേരിക്കന്‍ കാപ്സുഗല് എന്നിവ മാത്രമാണ് സസ്യാടിസ്ഥാനത്തിലുള്ള ക്യാപ്സൂളുകള് നിര്‍മിക്കുന്നത്.
കോടിക്കണക്കിന് വെജിറ്റേറിയന്മാര് താമസിക്കുന്ന രാജ്യത്ത് മൃഗങ്ങളില്‍ നിന്നുണ്ടാക്കുന്ന മരുന്നുകള്‍ അവരുടെ വികാരം വ്രണപ്പെടുത്തുമെന്നും ഇക്കാരണത്താല്‍ പലരും ഇത്തരം മരുന്നുകള്‍ ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും കഴിഞ്ഞ വര്‍ഷം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡക്കയച്ച കത്തില്‍ മനേക പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ജൈനസമൂഹം പരാതി ഉന്നയിച്ചിട്ടുണ്ടെന്നും ജെലാറ്റിന്‍ ക്യാപ്സൂളുകള് ഉപയോഗിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്നും മനേക കത്തില്‍ വ്യക്തമാക്കി. സസ്യ ക്യാപ്സൂളുകള് സംബന്ധിച്ച് ജെ.പി നഡ്ഡ ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) ജി.എന്‍ സിംഗ്, ആരോഗ്യ സെക്രട്ടറി ഭാനു പ്രതാപ് ശര്‍മ എന്നിവരുമായി ചര്‍ച്ച നടത്തി.
സസ്യങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ക്യാപ്സൂളുകളില് വെജിറ്റേറിയനെ സൂചിപ്പിക്കുന്ന പച്ച അടയാളം രേഖപ്പെടുത്തണമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം കഴിഞ്ഞ മെയ് മാസത്തില്‍ ഡ്രഗ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ് തള്ളിയിരുന്നു. ഭക്ഷണം പോലെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്നതല്ല മരുന്നുകള്‍ എന്നും ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്ന പോലെ മരുന്നുകളെ വെജ്, നോണ്‍വെജ് എന്ന് വേര്‍തിരിക്കുന്നത് അബദ്ധമാണെന്നും ബോര്‍ഡ് വിലയിരുത്തി. ഈ വിദഗ്ധാഭിപ്രായം വകവെക്കാതെയാണ് മെയ് 24-ന് ആരോഗ്യ സെക്രട്ടറിയുടെ കീഴില്‍ യോഗം വിളിക്കുകയും ജെലാറ്റിനു പകരം സസ്യ ക്യാപ്സൂള്‍ എന്ന ആശയം ചര്‍ച്ച ചെയ്യുകയും ചെയ്തത്. പെട്ടെന്ന് ദഹിക്കുന്നതാണ് വെജ് ക്യാപ്സൂളുകള് എന്ന് യോഗം വിലയിരുത്തി.
അതേസമയം, സസ്യാടിസ്ഥാനത്തിലുള്ള മരുന്നുല്‍പ്പാദനത്തിന് ജെലാറ്റിന്‍ മരുന്നുകളേക്കാള്‍ മൂന്നിരട്ടിയോളം ചെലവുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മാത്രവുമല്ല, ഇത് പൂര്‍ണാര്‍ത്ഥത്തില്‍ ഫലപ്രദമാണെന്ന് പറയാനും കഴിയില്ല. ലോകത്ത് ഒരു രാജ്യത്തും ആധുനിക മരുന്നുകളെ വെജ്, നോണ്‍വെജ് എന്ന് വേര്‍തിരിക്കുന്നില്ല.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india20 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF20 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala18 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala17 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india18 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala15 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

