Connect with us

kerala

സി.എച്ച് സെന്റര്‍ദിനം വെള്ളിയാഴ്ച്ച

Published

on

കോഴിക്കോട്: മെഡിക്കല്‍ കോളജ് സി.എച്ച് സെന്റര്‍ ദിനാചരണം അടുത്ത വെള്ളിയാഴ്ച. കാരുണ്യ പ്രവര്‍ത്തന മേഖലയിലെ വിശ്വോത്തര മാതൃകയായ സി.എച്ച് സെന്ററിനെ ചേര്‍ത്തു പിടിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഡോ.എം.കെ മുനീര്‍ എം.എല്‍.എയും വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. നേതാക്കളുടെ ഓര്‍മകള്‍ക്ക് കാരുണ്യ പ്രവര്‍ത്തനത്തിലൂടെ സ്മാരകം പണിയുകയാണ് മുസ്്‌ലിംലീഗ് ചെയ്യുന്നത്.

21 വര്‍ഷമായി ജീവകാരുണ്യ സേവന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന പ്രസ്ഥാനമാണ് സി.എച്ച് സെന്റര്‍. ബാഫഖി തങ്ങളുടെ നാമധേയത്തില്‍ ഉള്ള ബില്‍ഡിംഗില്‍ അത്യാധുനിക സംവിധാനങ്ങളോടെ ആഞ്ചിയോ, സി.ടി ഉള്‍പ്പടെയുള്ള ഡയഗ്‌നോസ്റ്റിക് സെന്റര്‍, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റോടു കൂടി രോഗ നിര്‍ണയവും ബോധവത്കരണവും നടത്തുന്ന കരുതലാണ് കാവല്‍ കാമ്പയിന്‍, ശാരീരിക മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുള്ള റിഹാബിലിറ്റേഷന്‍ എന്നിവ സെന്ററിന്റെ വരും വര്‍ഷത്തേക്കുള്ള പ്രധാന പദ്ധതികളാണ്. സംസ്ഥാന മുസ്‌ലിം ലീഗിന്റെ നിര്‍ദേശ പ്രകാരം സി.എച്ച് സെന്റര്‍ ഏറ്റെടുത്ത പാലിയേറ്റീവ് വിംഗ്, പൂക്കോയ തങ്ങള്‍ ഹോസ്പിസ് എന്ന പേരില്‍ സ്തുത്യര്‍ഹമായ സേവനമാണ് ഒരു വര്‍ഷം കൊണ്ട് നടത്തിയിട്ടുള്ളത്. ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ സ്റ്റാഫും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നിര്‍ദേശിക്കും വിധം പരിശീലനം ലഭിച്ച രണ്ടായിരത്തിലധികം വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഹോം കെയര്‍ യൂണിറ്റ് സ്ഥാപിച്ച് അയ്യായിരത്തോളം രോഗികളെ പരിചരിച്ച് വരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്നും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സി.എച്ച് സെന്ററിന്റെ സഹായ സേവന പദ്ധതികള്‍ വ്യാപിപ്പിക്കുവാനും പദ്ധതികളുണ്ട്.

റമസാന്‍ പ്രമാണിച്ച് ആയിരത്തി അഞ്ഞൂറിലധികം പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണവും ആയിരത്തിലധികം പേര്‍ക്ക് അത്താഴവും സൗജന്യമായി നല്‍കി വരുന്നു. മെഡിക്കല്‍ കോളേജിലെ വിദ്യര്‍ത്ഥികളെയും ജീവനക്കാരെയും പ്രധാനമായും ഉദ്ധേശിച്ച് കൊണ്ട് അഞ്ഞൂറോളം പേര്‍ക്ക് ഇരുന്ന് നോമ്പ് തുറക്കാനുള്ള സൗകര്യവും ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം സഹോദര സമുദായത്തിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുള്ള ഭക്ഷണ വിതരണം പതിവ് പോലെ നടക്കുന്നു.ഒന്നര കോടിയോളം രൂപയുടെ സൗജന്യ മരുന്നുകളും അത്ര തന്നെ തുകക്കുള്ള സൗജന്യ ഡയാലിസിസ് സേവനവും അടക്കം ഭീമമായ സംഖ്യയാണ് ഓരോ വര്‍ഷവും സെന്റര്‍ ചിലവഴിച്ച് കൊണ്ടിരിക്കുന്നത്.

റമസാനിലെ രണ്ടാം വെള്ളിയാഴ്ച നടത്തുന്ന ഫണ്ട് സമാഹരണമാണ് സി.എച്ച് സെന്ററിന്റെ പ്രധാന ധനാഗമ മാര്‍ഗമങ്ങളിലൊന്ന്. ഇക്കാര്യത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള മുഴുവന്‍ ആളുകളുടെയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും മുനവ്വറലി തങ്ങളും എം.കെ മുനീറും ആവശ്യപ്പെട്ടു. സി.എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി കോയ, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ട്രഷറര്‍ ടി.പി മുഹമ്മദ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.വി സിദ്ദീഖ് മാസ്റ്റര്‍, മുസ്്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.പി ഇബ്രാഹീം കുട്ടി, സി.എച്ച് സെന്റര്‍ ഭാരവാഹികളായ മാമുക്കോയ മാസ്റ്റര്‍, പി.എന്‍.കെ അഷ്‌റഫ്, സഫ അലവി, മരക്കാര്‍ ഹാജി, ഒ. ഹുസയിന്‍, മാനേജര്‍ അബ്ദുറഹിമാന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സംസ്ഥാനത്ത് 75.38% പോളിംഗ്

ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഉയര്‍ന്ന പങ്കാളിത്തത്തോടെ സമാപിച്ചു. ആകെ 75.38 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് നടന്നു.

വോട്ടെടുപ്പിനിടെ പ്രമുഖമായ അക്രമസംഭവങ്ങളോ പ്രതിസന്ധികളോ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കഴിഞ്ഞ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവാണ്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗര വാര്‍ഡുകളില്‍ പ്രതീക്ഷിച്ചത്ര വോട്ടര്‍മാര്‍ എത്തിച്ചേരാനില്ല.

ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് നടന്നത്.

 

Continue Reading

kerala

മണ്ണഞ്ചേരിയിലെ റീ പോളിംഗ് പൂർത്തിയായി: 71.68 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

ഇതില്‍ 368 പുരുഷന്മാരുടെയും 404 സ്ത്രീകളുടെയും വോട്ടുകളാണ്.

Published

on

മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ നടന്ന റീ പോളിംഗ് പൂര്‍ത്തിയായി. ആകെ 1077 വോട്ടര്‍മാരില്‍ 772 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 368 പുരുഷന്മാരുടെയും 404 സ്ത്രീകളുടെയും വോട്ടുകളാണ്.

ഡിസംബര്‍ 9-ന് നടന്ന വോട്ടെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ക്രമദോഷം ഉണ്ടായതായി വരണാധികാരിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ അന്നത്തെ പോളിംഗ് അസാധുവാക്കി റീ പോളിംഗ് നിര്‍ദ്ദേശിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആറാം നിയോജകമണ്ഡലത്തിന്റെയും ബി.34 ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചാം നിയോജകമണ്ഡലത്തിന്റെയും പരിധിയില്‍പ്പെടുന്ന ജി.19 മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അമ്പലക്കടവ് വാര്‍ഡിലാണ് ബൂത്ത് സ്ഥിതിചെയ്യുന്നത്.

 

Continue Reading

kerala

ഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി

വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ശ്രമത്തിനിടെ മങ്കര തരു പീടികയില്‍ നിന്നുള്ള അന്‍വര്‍ (42) പിടിയിലായി.

Published

on

വടക്കാഞ്ചേരി: ലോകല്‍ ബോഡി തിരഞ്ഞെടുപ്പിനിടെ ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിടികൂടി. വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ശ്രമത്തിനിടെ മങ്കര തരു പീടികയില്‍ നിന്നുള്ള അന്‍വര്‍ (42) പിടിയിലായി. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍ പട്ടികയിലും നിലനിന്നിരുന്നു. കുളപ്പുള്ളിയില്‍ ഇതിനകം വോട്ട് ചെയ്ത ശേഷം വീണ്ടും വോട്ടെടുപ്പ് ബൂത്തില്‍ എത്തിച്ചതോടെ കൈയിലെ മഷിയടയാളം ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തു.

മലപ്പുറത്തും സമാനമായ സംഭവമാണ് നടന്നത്. പുളിക്കല്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡ്, കലങ്ങോടില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച റിന്റു അജയ് പിടിയിലായി. കൊടിയത്തൂരിലും പുളിക്കലിലും വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന ഇവര്‍ ഇരട്ടവോട്ട് ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടു. യുവതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

Continue Reading

Trending