Connect with us

kerala

കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി.

Published

on

‘കള്ളക്കടൽ’ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലയ്ക്കാണ് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി.

അതേസമയം, സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്.

കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാനാണ് സാധ്യത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടിയെ ആക്രമിച്ച കേസ് :രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

മെമ്മറി കാര്‍ഡ് തുറന്നതില്‍ ആരോപിതര്‍ക്കെതിരെ നടപടിയില്ല,

Published

on

എറണാകുളം :നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാര്‍ഡ് തുറന്നതില്‍ ആരോപിതര്‍ക്കെതിരെ നടപടിയുണ്ടായില്ല. ചട്ട വിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ല. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും കേസില്‍ തിരുമാനമായില്ല.

ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്.അതുണ്ടാകാത്താ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കുന്നതെന്നും അതിജീവിത പറഞ്ഞു.

Continue Reading

kerala

കുതിച്ചുക്കയറി സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും വലിയ വര്‍ധന

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയെ ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഒന്നിച്ചു വന്നതാണ് വില വര്‍ധനവിന് കാരണം.

Published

on

സംസ്ഥാനത്ത് കുതിച്ചുക്കയറി സ്വര്‍ണ്ണവില. ഈ മാസത്തെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി സ്വര്‍ണ വില. ഇന്ന് പവന് 600 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 57,640 രൂപയിലെത്തി. ഗ്രാമിന് 75 രൂപ കൂടിയതോടെ 7,205 രൂപയിലെത്തി. ഈ മാസത്തെ ഉയര്‍ന്ന നിലവാരമാണിത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയെ ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഒന്നിച്ചു വന്നതാണ് വില വര്‍ധനവിന് കാരണം.

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങുന്നത് തുടങ്ങിയത് തിങ്കളാഴ്ച വില വര്‍ധിപ്പിച്ചിരുന്നു. പണപ്പെരുപ്പം ഉയര്‍ന്നതോടെ ചൈനീസ് വാങ്ങല്‍ കൂടുമെന്ന പ്രതീക്ഷയും വില കൂടുന്നതിന് കാരണമായി. ഇതോടൊപ്പം യുഎസ് ട്രഷറി ബോണ്ട് യീല്‍ഡ് ഇടിഞ്ഞതും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. സിറിയയിലിണ്ടായ ഭരണ മാറ്റം സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കുള്ള ഡിമാന്റും ഉയര്‍ത്തിയിട്ടുണ്ട്.

എട്ട് ദിവസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 2,613 ഡോളറില്‍ നിന്ന് തിങ്കളാഴ്ച സ്വര്‍ണ്ണവില മാന്യമായ തിരിച്ചുവരവ് നടത്തിയിരുന്നു. നിലവില്‍ 2,671.60 ഡോളറിലാണ് സ്‌പോട്ട് ഗോള്‍ഡ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പുറത്തുവരുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റയും ആഭ്യന്തര സംഘര്‍ഷങ്ങളും സ്വര്‍ണ വിലയ്ക്ക് ഗതി നിശ്ചയിക്കും.

 

Continue Reading

kerala

വീട്ടമ്മയെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമായിരുന്നു.

Published

on

തിരുവനന്തപുരം: പോത്തന്‍കോട് വീട്ടമ്മയെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയ്ത്തൂര്‍കോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് തങ്കമണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമായിരുന്നു.

ഇന്ന് പുലര്‍ച്ചെ തങ്കമണി പൂ പറിക്കാന്‍ പോയിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് സമീപത്ത് പൂക്കള്‍ കിടപ്പുണ്ടായിരുന്നു. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മരണത്തിലെ ദുരൂഹത കണക്കിലെടുത്ത് മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി.

സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഡോഗ് സ്‌ക്വാഡ് അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending