കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശ് പൊലീസാണ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

കെകെ രാഗേഷ് എംപിയെയും അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി കൃഷ്ണ പ്രസാദിനെയും അറസ്റ്റ് ചെയ്തു. ബിലാസ്പൂരില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭാരത് ബന്ദിന്റെ ഭാഗമായുള്ള മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

അതേ സമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി. ഔദ്യോഗിക വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. പുറത്തിറങ്ങാനും അനുവാദമില്ലെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഡല്‍ഹി പൊലീസിനെതിരെയാണ് പ്രവര്‍ത്തകരുടെ ആരോപണം. ഇന്നലെ കര്‍ഷക നേതാക്കളെ കെജ്‌രിവാള്‍ സന്ദര്‍ശിച്ചിരുന്നു.