കൊല്ലം: പോളിങ് ബൂത്തിലെത്തിയ വൃദ്ധ സാനിറ്റൈസര്‍ കുടിച്ചു. കൊല്ലം കരുനാഗപ്പള്ളി രണ്ടാം ഡിവിഷനിലെ ബൂത്തിലാണ് സംഭവം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിങ് ബൂത്തിലേക്ക് കയറുമ്പോള്‍ കൈ അണുവിമുക്തമാക്കാനായി സാനിറ്റൈസര്‍ നല്‍കുന്നുണ്ട്. ഇതാണ് വൃദ്ധ കുടിച്ചത്. ഇന്ന് രാവിലെയോടു കൂടിയാണ് സംഭവം.