തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 50 രൂപ കൂടി 37,280 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 70 രൂപ കൂടി 4660 രൂപയുമായി.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലിയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,863.30 വിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളറിന്റെ വില ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാന്‍ കാരണമായത്. എംസി എക്‌സില്‍ 10 ഗ്രാം 24 സ്വര്‍ണത്തിന് 50,064 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.