Connect with us

kerala

ചന്ദ്രിക വാർഷിക കാമ്പയിൻ വൻ വിജയമാക്കുക ; സാദിഖലി തങ്ങൾ

ഒക്ടോബർ 5 മുതൽ 25 വരെ നടക്കുന്ന ചന്ദ്രിക വാർഷിക കാമ്പയിൻ വൻ വിജയമാക്കുന്നതിന് രംഗത്തിറങ്ങാൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്ററുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.

Published

on

ഒക്ടോബർ 5 മുതൽ 25 വരെ നടക്കുന്ന ചന്ദ്രിക വാർഷിക കാമ്പയിൻ വൻ വിജയമാക്കുന്നതിന് രംഗത്തിറങ്ങാൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്ററുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.രാജയത്തിന്റെയും ജനതയുടെയും പുരോഗതിക്കും മതമൈത്രി കാത്തു സൂക്ഷിക്കുന്നതിനും പിന്നോക്ക വിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും 90 വര്ഷമായി നിരന്തരം പ്രയത്നിക്കുന്ന അഭിമാനകരമായ പാരമ്പര്യമുള്ള ചന്തരികയുടെ പ്രചാരണം ഊർജ്ജിതമാക്കാൻ മുസ്‌ലിം ലീഗ് ഘടകങ്ങളും അഭ്യുദയകാംക്ഷികളും രംഗത്തിറങ്ങണം.

ബ്രിട്ടീഷ് സർക്കാരിന്റെ കാലം മുതൽ ഭരണകൂടങ്ങളുടെ അവഗണനയ്ക്കും അവകാശ നിഷേധങ്ങൾക്കും പാത്രമായി ഇരുളിൽ കഴിയേണ്ടി വന്ന ജനവിഭാഗങ്ങളിൽ അറിവും ആത്മബലവും പകർന്ന് അവരെ രാഷ്ട്രീയ പ്രബുദ്ധമായ സംഘടിത ശക്തിയാക്കി മാറ്റുന്നതിൽ ചന്ദ്രിക വഹിച്ച പങ്ക് ചരിത്രത്തിൽ രേഖപ്പെട്ടതാണ്.നാടിന്റെ സാമൂഹിക വിദ്യാഭ്യാസ വളർച്ചയിൽ അതുല്യ സംഭാവനകൾ അർപ്പിച്ചതാണ് ചന്ദ്രികയുടെ കർമ്മപഥം .രാജ്യത്തിന്റെയു സംസ്ഥാനത്തിന്റെയും രാഷ്ട്രീയ പൊതുമണ്ഡലം സംകീർണ്ണമായ സാഹചര്യത്തി ലൂടെയാണ് കടന്നുപോകുന്നത്.ഭരണകൂട ഭീകരത രാജയത്തിന്റെ പാരമ്പര്യത്തെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

വിയലക്കയറ്റം കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥ.അഴിമതിയിലും സ്വജനപക്ഷ പാതത്തിലും പെട്ട് ഭരണകൂടങ്ങൾക്ക് മുഖം നഷ്ടപ്പെട്ടിരിക്കുന്നു. ജനവിരുദ്ധവും മനുസ്യത രഹിതവുമായ ഇത്തരം സമീപനങ്ങളെ തുറന്നു കാണിക്കുന്നതിനും, വേട്ടയാടപ്പെടുന്ന മനുഷ്യരുടെ വേദനകൾ ലോകത്തിന് മുന്നിൽ അറിയിക്കാനും ആദര്ശ ധീരതയാറാണ മാധ്യമ സ്ഥാപനങ്ങൾ അനിവാര്യമാണ്.90 അധികാര കേന്ദ്രനഗളുടെ തിന്മയോട് രാജിയാകാതെ ധീരമായ ചുവടുകളോടെ മുന്നേറിയ പാരമ്പര്യമാണ് ചന്ദ്രികയ്ക്ക് ഉള്ളത്.നവതി ആഘോഷണങ്ങളുടെ നിറവിൽ ജ്വലിച്ചു നിൽക്കുകയാണ് ചന്ദ്രിക.ഇതുമായി ബന്ധപ്പെട്ട വിവിധ പരിപാടികളാണ് നടക്കുന്നത്.ഇനിയും സമൂഹത്തിന്റെ കണ്ണും കാതും നയവുമായി പ്രവർത്തിക്കാൻ ചന്ദ്രികയ്ക്ക് കഴിയട്ടെ .തുടർന്നുള്ള പ്രയാണത്തിനു എല്ലാവരും കരുത്തേകണമെന്നും തങ്ങൾ പറഞ്ഞു.

kerala

‘തൃശൂരില്‍ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു’: കെ മുരളീധരന്‍

Published

on

തൃശൂര്‍: മണ്ഡലത്തില്‍ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തൃശൂര്‍ നഗരത്തില്‍ വോട്ട് ചോര്‍ന്നിട്ടുണ്ട്. ബി.ജെ.പി രണ്ടാം സ്ഥാനത്തു വന്നാല്‍ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സി.പി.എമ്മുകാരല്ല, ബി.ജെ.പിക്കാരാണ് കള്ള വോട്ട് ചെയ്തതെന്നും മുരളീധരന്‍ ആരോപിച്ചു.

”ഫഌറ്റുകള്‍ കേന്ദ്രീകരിച്ചാണ് കള്ള വോട്ട് നടന്നത്. ഇതില്‍ പരാതി നല്‍കിയപ്പോള്‍ കള്ളവോട്ടിന് നല്ല സര്‍ട്ടിഫിക്കറ്റാണ് ബി.എല്‍.ഒമാര്‍ നല്‍കിയത്. തൃശൂരിലൊന്നും കാഷ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏര്‍പ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബി.ജെ.പി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി.”

തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസില്‍ അല്‍പം വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇവിടെ കുറച്ചാളുകള്‍ ബി.ജെ.പിയിലേക്കു പോയിട്ടുണ്ട്. പക്ഷേ, പ്രവര്‍ത്തകര്‍ക്ക് അതിനെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഏതെങ്കിലും സ്ഥലത്ത് പിന്നാക്കം പോയെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. പത്മജയുടെ ബൂത്തിലടക്കം യു.ഡി.എഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിങ് ശതമാനം കുറയാന്‍ കാരണമായി. ബി.ജെ.പി-സി.പി.എം ഡീല്‍ നടന്നിട്ടുണ്ട്. ഇ.പി ജയരാജന്‍ ബി.ജെ.പി ചര്‍ച്ച അതിന്റെ ഭാഗമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്

കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു

Published

on

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്. ജില്ലയില്‍ നേരത്തെ തന്നെ ഉഷ്ണതരംഗ മുന്നറിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കിയിരുന്നു. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 29 വരെ ജില്ലയില്‍ ഈ താപനില ഉയരുമെന്നും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സൂര്യാഘാതവും സൂര്യാതാപവും ഏല്‍ക്കാനുളള സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലെക്ക് വരെ നയിച്ചേക്കാം. കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് മുന്നിലുള്ളത്.

Continue Reading

kerala

കോഴിക്കോട് ബസ് മറിഞ്ഞ് ഒരു മരണം; 18 പേര്‍ക്ക് ഗുരുതര പരിക്ക്

ഡിവൈഡറില്‍ കയറിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്

Published

on

കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പുറപ്പെട്ട സ്ലീപ്പര്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം.അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കൊട്ടുകല്‍ ആലംകോട് മനു ഭവനില്‍ മോഹന്‍ദാസിന്റെ മകന്‍ അമല്‍ (28) ആണ് മരിച്ചത്. കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കോഹിനൂര്‍ എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

27 യാത്രക്കാരും 3 ജീവനക്കാരുമായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്. ഡിവൈഡറില്‍ കയറിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

Continue Reading

Trending