മലപ്പുറം: ചങ്ങരംകുളം കോലിക്കരയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ട് പേര്‍കൂടി പിടിയില്‍. ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിന്റെ സഹോദരന്‍ ഷെഫീക്ക്(19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം(21) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഒരാളെ കൂടി പിടികൂടാനുണ്ട്.

ഹക്കീമിനെ പെരുമ്പിലാവിലെ ബന്ധു വീട്ടില്‍ നിന്ന് ഷെഫീക്കിനെ പാലക്കാട് ജോലി സ്ഥലത്തു നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഫെബ്രുവരി 9 ന് വൈകിയിട്ട് 6 മണിയോടെയാണ് കോലിക്കര സ്വകാര്യ സ്‌കൂളിന് സമീപത്ത് വച്ച് പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (25)ന് കുത്തേറ്റത്. നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.