Connect with us

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. നേരത്തെ ഏഴു ജില്ലകളിലാണ് മുന്നറിയിപ്പുണ്ടായിരുന്നത്.

നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കേരള – കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചു.

kerala

കൊല്ലത്ത് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സൂചന

കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നി​ഗമനം

Published

on

കൊല്ലം: എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം ആഴാത്തിപ്പാറ സ്വദേശികളായ റജി (56), പ്രശോഭ (48) എന്നിവരാണ് മരിച്ചത്. റജിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്.

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് ഏരൂർ പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നി​ഗമനം. കഴിഞ്ഞദിവസം ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു എന്നാണ് വിവരം.

Continue Reading

crime

പാലക്കാട് മെറ്റാഫെത്തമിനുമായി രണ്ട് യുവതികളും, ഒരു യുവാവും അറസ്റ്റിൽ

ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു

Published

on

പാലക്കാട് വൻ ലഹരിവേട്ട. 54 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളടക്കം മൂന്ന് പേർ പിടിയിലായി. കോഴിക്കോട് സ്വദേശിനി ആൻസി കെ.വി , മലപ്പുറം മൊറയൂര്‍ സ്വദേശികളായ നൂറ തസ്നി , മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് മയക്ക് മരുന്നുമായി വീണ്ടും പിടിയിലായത്. ആൻസിയിൽ നിന്നും മയക്ക് മരുന്ന് വാങ്ങനാണ് നൂറയും , സ്വാലിഹും വന്നിരുന്നത്. ആൻസിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതിൽ കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; മുന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കുട്ടനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ശക്തമായ കാറ്റ് തുടരും.

കനത്ത മഴയും വെള്ളക്കെട്ടും മൂലും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ.

 

Continue Reading

Trending