kerala
ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയുടെ പീഡനം; ആന്തൂരിലെ സാജനെപ്പോലെ മറ്റൊരാള്‍!
മുഹമ്മദ് സ്വാലിഹാണ് മുനിസിപ്പാലിറ്റിയുടെ പീഡനം കൊണ്ട് തന്റെ ബിസിനസ് സ്വപ്നങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്

ചാവക്കാട് മുനിസിപ്പാലിറ്റിയുടെ നിരന്തര പീഡനം കൊണ്ട് തന്റെ സ്വപ്ന പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒരു പ്രവാസി. മുഹമ്മദ് സ്വാലിഹാണ് മുനിസിപ്പാലിറ്റിയുടെ പീഡനം കൊണ്ട് തന്റെ ബിസിനസ് സ്വപ്നങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ്
സുഹൃത്തുക്കളെ,
വളരെ വിഷമത്തോടെയുള്ള ഒരു തീരുമാനമാണ് ഞാനും എന്റെ കുടുംബവും എടുക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ചാവക്കാട്ടെ ബിസിനസ് സംരംഭം.
മരുഭൂമിയില്‍ എത്ര വെയിലേറ്റാലും പ്രവാസി തളരില്ല, കാരണം അവന്റെ മനസ്സില്‍ നാടെന്ന പ്രതീക്ഷയുണ്ടാകും. നാട്ടില്‍ ബിസിനസ് തുടങ്ങാമെന്ന പ്രതീക്ഷയോടെ നാട്ടിലേക്ക് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗവും നാട്ടിലെ ചിലയാളുകളുടെ ക്രൂരത കാരണം തന്റെ സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യും. എല്ലാം നഷ്ടപ്പെട്ട ചിലര്‍ ശിഷ്ടകാലം മറ്റാരുടേയെങ്കിലും തണലില്‍ തള്ളി നീക്കും. എന്നാല്‍ ചാവക്കാട് ബിസിനസ് തുടങ്ങി രക്ഷപ്പെടാമെന്ന് കരുതി ഒരു പ്രവാസിയും ചാവക്കാട്ടേക്ക് വരരുത്, അപേക്ഷയാണ്.
മുന്‍സിപ്പല്‍ ചെയര്‍മാനും സംഘവും എന്തിനാണ് ഈ ക്രൂരത ഒരു പ്രവാസിയായ എന്നോട് കാണിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
എന്റെ സ്ഥലത്തിന്റെ ചുറ്റിലും ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കുകയും എന്നെ മാത്രം നിരന്തരം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. ഒരാളോടും ഇത്തരം ക്രൂരത കാണിക്കരുത്. നിങ്ങളോട് മത്സരിച്ച് ജയിക്കാന്‍ മാത്രം അധികാരമോ ശക്തിയോ ഇല്ലാത്ത പാവങ്ങളായ ഞങ്ങളെ ഈ പോസ്റ്റിന്റെ പേരില്‍ ഇനി പീഡിപ്പിക്കയുമരുത് .ആരോടും ശത്രുതയോ വെറുപ്പോ വിദ്വേഷമോ ഇല്ല.
ചാവക്കാട് മുനിസിപ്പാലിറ്റിയുടെ നിരന്തരമായ പീഡനങ്ങളില്‍ മനംനൊന്ത് വിഷമത്തോടെ അതിലേറെ സങ്കടത്തോടെ എന്റെ സ്വപ്ന പദ്ധതി എന്നെന്നേക്കുമായി ഞാന്‍ ഉപേക്ഷിക്കുകയാണ്.

ചാവക്കാട് അത്താണി ദേശീയപാത 66ല്‍ പാലത്തിനു മുകളില്‍ വിള്ളല്‍. പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കാണപ്പെട്ട ഭാഗത്ത് സിമന്റ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. എന്നാല്‍ മഴയില്‍ ഇതെല്ലാം ഒലിച്ചുപോയ നിലയിലാണ്. ഇതുവഴി നടക്കാന്‍ ഇറങ്ങിയ യുവാക്കളാണ് വിള്ളല്‍ കണ്ടത്. മാസങ്ങള്‍ക്കു മുന്‍പ് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനു സമീപം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.
kerala
പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു
നാല്ലിക്കല്‍ സ്വദേശി മിഥുന്, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

പത്തനംതിട്ട നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. നാല്ലിക്കല്‍ സ്വദേശി മിഥുന്, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.
ഇവരുടെ സുഹൃത്തായ ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ അഗ്നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
kerala
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
ജയില്‍ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ജയില്‍ ഡിഐജി വി. ജയകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആണ് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് ഇന്ന സമര്‍പ്പിക്കുക. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ജയില്‍ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തെക്കുറിച്ച് സെന്‍ട്രല്‍ ജയിലിലെ മറ്റു തടവുകാര്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ തടവുകാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന പത്താം നമ്പര്‍ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും
-
kerala3 days ago
മലപ്പുറത്ത് ഓട്ടോറിക്ഷയില്‍ നിന്ന് വീണ് ആറുവയസുകാരി മരിച്ചു