crime

കൊച്ചിയില്‍ 500 കിലോ പഴകിയ കോഴിഇറച്ചി പിടികൂടി

By webdesk14

January 12, 2023

കൊച്ചി കളമശ്ശേരിയില്‍ പഴകിയ കോഴി ഇറച്ചി പിടികൂടി. 500 കിലോയൊളം വരുന്ന ഇറച്ചിയാണ് പിടിച്ചെടുത്തത്. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലത്തുവച്ചാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി പിടുകൂടിയത്. ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പുറത്തുവരുന്ന നിലയിലായിരുന്നു ഇറച്ചി. കണ്ടിട്ട് ഇറച്ചിക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷവര്‍മ ഉണ്ടാക്കുന്നതിന് വേണ്ടി എത്തിച്ചതാണെന്നാണ് സൂചന.

കളമശ്ശേരി എച്ച്.എം.ടിയ്ക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്. വാടകയ്‌ക്കെടുത്ത വീടിന്റെ മുറ്റത്തുവെച്ച ഫ്രീസറിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്. ഈ വീട്ടില്‍ പാചകം ചെയ്ത് നഗരത്തിലെ പല ഹോട്ടലുകളിലേക്കും വിതരണം ചെയ്യാറുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ചതാണ് കോഴിയെന്നാണ് അറിയാന്‍ സാധിച്ചത്.