Connect with us

More

റിയാദില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

Published

on

ദോഹ: സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നടന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. ഖത്തരി സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ പൈലറ്റ് ഗാനിം ബിന്‍ ഷഹീന്‍ അല്‍ഗാനിമാണ് പങ്കെടുത്തത്. സഊദി അറേബ്യ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഫസ്റ്റ് ലെഫ്റ്റനന്റ് ജനറല്‍ ഫയ്യാദ് ബിന്‍ ഹമദ് അല്‍റുവൈലി, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ ജോസഫ് വോട്ടെല്‍ എന്നിവരുടെ സംയുക്ത അധ്യക്ഷതയിലായിരുന്നു യോഗം. ജിസിസി രാജ്യങ്ങളിലെയും ജോര്‍ദ്ദാനിലെയും ഈജിപ്തിലെയും ചീഫ് ഓഫ് സ്റ്റാഫുമാര്‍ യോഗത്തില്‍ പങ്കെടുത്തു. യുഎസ് പ്രതിരോധ കര്‍മപദ്ധതി 2018 യോഗത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്തു. സുരക്ഷാസംബന്ധിയായ വിവിധ വിഷയങ്ങളും മേഖലയിലെ കാര്യങ്ങളും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പോരാട്ടവും ചര്‍ച്ചയായി. ഖത്തരി സായുധ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചീഫ് ഓഫ് സ്റ്റാഫിനെ അനുഗമിച്ചിരുന്നു. നേരത്തെ സഊദി അറേബ്യയില്‍ നടന്ന സംയുക്ത സൈനികാഭ്യാസത്തിലും ഖത്തര്‍ സായുധ സേന പങ്കെടുത്തിരുന്നു. ‘ജോയന്റ് ഗള്‍ഫ് ഷീല്‍ഡ് 1’ എന്ന പേരില്‍ മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 16വരെയായിരുന്നു സംയുക്ത സൈനികാഭ്യാസം നടന്നത്. സഊദിയുടെ കിഴക്കന്‍ മേഖലയില്‍ ജുബൈല്‍ മേഖലയുടെ വടക്ക് റാസ് അല്‍ ഖൈറിലായിരുന്നു സംയുക്ത അഭ്യാസപ്രകടനം അരങ്ങേറിയത്.

More

ഹജ്ജ് 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി സെപ്തംബർ 23 വരെ നീട്ടി

Published

on

അടുത്ത വർഷത്തേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 23 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.

Continue Reading

kerala

കടവന്ത്രയില്‍നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; മൃതദേഹം കണ്ടെത്തി

ആഗസ്റ്റ് നാലിനാണ് സുഭദ്രയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്

Published

on

കടവന്ത്രയില്‍നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. കാണാതായ സുഭദ്രയുടേതെന്ന് (73) സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരിലാണ് മൃതദേഹം കണ്ടെത്തിയത്. ആഗസ്റ്റ് നാലിനാണ് സുഭദ്രയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്. മൃതദേഹം കണ്ടത്തിയ സ്ഥലത്ത് താമസിച്ചിരുന്ന മാത്യൂസ് ഭാര്യ ശര്‍മിള എന്നിവരെക്കുറിച്ചാണ് പൊലീസ് അന്യേഷിക്കുന്നത്. രണ്ടുപേരും ഒളിവിലാണ്.

ഈ വീട്ടില്‍ സുഭദ്ര താമസിച്ചിരുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ കഡാവര്‍ നായയെകൊണ്ട് പരിശോധന നടത്തിയത്. അതിനു പിന്നാലെയാണ് ഇന്ന് കുഴി തുറന്ന് പരിശോധിച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ചു നടത്തിയ പരിശോധനയിലാണ് സുഭദ്ര അവസാനമെത്തിയത് കലവൂരാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അട്സ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസമായി പോലീസ് അന്വേഷിച്ചു നടത്തി വരികയായിരുന്നു.

സുഭദ്രയുടെ സ്യര്‍ണ്ണം ഇരുവരും കൈക്കലാക്കിയിരുന്നെന്നും അതിനെകുറിച്ചുള്ള തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും കരുതുന്നു. സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ കടന്ന്കളയുകയായിരുന്നെന്നാണ് വിവരം. ജില്ലാ പൊലീസ് മേധാവിയുടെ നേതൃതത്തില്‍ പരിശോധന തുടരുകയാണ്.

Continue Reading

india

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അന്‍വര്‍ അലിക്ക് നാല് മാസത്തെ വിലക്ക്

ഡല്‍ഹി എഫ്‌സിക്കും ഈസ്റ്റ് ബംഗാളിനും അടുത്ത രണ്ടു ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ പുതിയ താരങ്ങളെ കൊണ്ടുവരുന്നതിലും വിലക്ക്

Published

on

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അന്‍വര്‍ അലിക്ക് നാല് മാസത്തെ വിലക്കേര്‍പ്പെടുത്തി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്). ഡല്‍ഹി എഫ്‌സിയില്‍ നിന്ന് ലോണില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിലെത്തിയ താരം അവരുമായുള്ള നാല് വര്‍ഷത്തെ കരാര്‍ ലംഘിച്ച് എതിരാളികളായ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതാണ് താരത്തിന് തിരിച്ചടിയായത്.

അന്‍വര്‍ അലിയും മാതൃക്ലബ് ഡല്‍ഹി എഫ്‌സിയും നിലവിലെ ക്ലബ് ഈസ്റ്റ് ബംഗാളും ചേര്‍ന്ന് 12.90 കോടി രൂപ മോഹന്‍ ബഗാന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് എ.ഐ.എഫ്.എഫ് പ്ലെയേഴ്‌സ് സ്റ്റാറ്റസ് കമ്മിറ്റിയുടെ (പി.എസ്.സി) നിര്‍ദേശം. പിഴ തുകയുടെ പകുതി അന്‍വര്‍ അലിയാണ് നല്‍കേണ്ടത്. ഡല്‍ഹി എഫ്‌സിക്കും ഈസ്റ്റ് ബംഗാളിനും അടുത്ത രണ്ടു ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ പുതിയ താരങ്ങളെ കൊണ്ടുവരുന്നതിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകകളിലൊന്നായ 24 കോടിക്കാണ് അന്‍വര്‍ ഈസ്റ്റ് ബംഗാളിലെത്തിയത്. ഈസ്റ്റ് ബംഗാളുമായി അഞ്ചു വര്‍ഷത്തെ കരാറില്‍ മാതൃക്ലബ് ഡല്‍ഹി എഫ്‌സിക്ക് 2.5 കോടി ലഭിച്ചിരുന്നു. 2022ല്‍ ഇന്ത്യന്‍ ടീമില്‍ ഇറങ്ങിയ അന്‍വര്‍ അലി ഇതുവരെ രാജ്യത്തിനുവേണ്ടി 22 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഐ.എസ്.എല്ലില്‍ മികച്ച പ്രകടനമാണ് അന്‍വര്‍ കാഴ്ച്ചവെച്ചത്.

Continue Reading

Trending