X

ഉത്തര കൊറിയയില്‍ നിന്ന് മടങ്ങാന്‍ പൗരന്മാര്‍ക്ക് ചൈനയുടെ നിര്‍ദേശം

ബീജിങ്: കൊറിയന്‍ മേഖലയില്‍ യുദ്ധഭീതി പരത്തി ഉത്തരകൊറിയയില്‍നിന്ന് ചൈന പൗരന്മാരെ തിരിച്ചുവിളിച്ചു. എത്രയും വേഗം രാജ്യത്തേക്ക് മടങ്ങാനാണ് ചൈനീസ് പൗരന്മാര്‍ക്ക് ചൈന നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉത്തരകൊറിയയുടെ പ്രധാന സഖ്യകക്ഷിയും പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുകയും ചെയ്യുന്ന ചൈനയുടെ നീക്കത്തെ ലോകം ആശങ്കയോടെയാണ് കാണുന്നത്.

ചൈനീസ് എംബസി പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. മൂന്നാം ലോകമഹായുദ്ധത്തിന് കൊറിയന്‍ മേഖല വേദിയാകുമോ എന്ന ഭയം അന്താരാഷ്ട്ര സമൂഹത്തില്‍ ശക്തിപ്പെട്ടിട്ടുണ്ട്.
ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഉത്തരകൊറിയയും പ്രകോപനമുണ്ടായാല്‍ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരകൊറിയയില്‍ പുതിയൊരു ആണവ പരീക്ഷണത്തിന് കളമൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ 25ന് പുറത്തുവിട്ട സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ ഭൂഗര്‍ഭ തുരങ്കത്തില്‍ ജോലിക്കാര്‍ വെള്ളം പമ്പു ചെയ്യുന്നത് കാണാം.

chandrika: