മുബൈ: വിജേന്ദര്‍ സിങിന് കിരീടം. ഏഷ്യ-പസഫിക്ക് സൂപ്പര്‍ മിഡില്‍ വെയ്റ്റില്‍ ചൈനീസ് താരം സുല്‍പിക്കര്‍ മെയ്‌മെയ്തിയാലിയെ മലര്‍ത്തിയടിച്ചാണ് ഇന്ത്യയുടെ വിജേന്ദര്‍ സിങ് കിരീടം നേടിയത്.

തുടര്‍ച്ചയായ ഒമ്പതാം വിജയം നേടിയാണ് വിജേന്ദര്‍ കിരീടം നേടിയത്. അതിര്‍ത്തിയില്‍ ഇന്ത്യചൈന തര്‍ക്കം മുറുകുന്നതിനിടെ വിജേന്ദര്‍ മെയ്‌മെയ്തിയാലി പോരാട്ടം ശ്രദ്ധേയമായിരുന്നു.

ലോക ബോക്‌സിങ് ഓര്‍ഗനൈസേഷന്റെ ഓറിയന്റല്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനാണ് മെയ്‌മെയ്തിയാലി. കനത്ത പോരാട്ടത്തില്‍ 9693,9594,9594 എന്ന സ്‌കോറിനാണ് വിജേന്ദര്‍ കിരീടം പിടിച്ചെടുത്തത്