Connect with us

india

‘മോദാനി’യുടെ ചൈനീസ് നിക്ഷേപം ഇന്ത്യയുടെ സുരക്ഷയെ അപകടപ്പെടുത്തും -ഗുരുതര ആരോപണങ്ങളുമായി ജയറാം രമേശ്

റെഗുലേറ്ററി ഫയലിങ് അനുസരിച്ച്, സപ്ലൈ ചെയിൻ സൊല്യൂഷനുകളും പ്രോജക്റ്റ് മാനേജ്‌മെൻ്റ് സേവനങ്ങളും നൽകുന്ന ബിസിനസ്സ് നടത്തുന്നതിന് അദാനി ഗ്രൂപ്പ് ചൈനയിൽ ഒരു സബ്‌സിഡറി രൂപീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പരാമർശം. 

Published

on

അദാനിയുടെ ചൈനീസ് നിക്ഷേപം ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. അദാനി ഗ്രൂപ്പിന്റെ ചൈനീസ് നിക്ഷേപം ഇന്ത്യയുടെ ദേശീയ സുരക്ഷയെ തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. റെഗുലേറ്ററി ഫയലിങ് അനുസരിച്ച്, സപ്ലൈ ചെയിൻ സൊല്യൂഷനുകളും പ്രോജക്റ്റ് മാനേജ്‌മെൻ്റ് സേവനങ്ങളും നൽകുന്ന ബിസിനസ്സ് നടത്തുന്നതിന് അദാനി ഗ്രൂപ്പ് ചൈനയിൽ ഒരു സബ്‌സിഡറി രൂപീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.

ഇന്ത്യയുടെ വിദേശനയ താത്പര്യങ്ങൾ അദാനി ഗ്രൂപ്പി​ന്‍റെ വാണിജ്യ താത്പര്യങ്ങൾക്ക് വിധേയമാക്കുന്നത് ആഗോളതലത്തിൽ രാജ്യത്തെ വൻ തിരിച്ചടികളിലേക്ക് നയിച്ചെന്ന് അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പ് ചൈനയിൽ നിക്ഷേപം നടത്താൻ പദ്ധതിയിട്ടതോടെ, ചൈനക്ക് ക്ലീൻ ചിറ്റ് നൽകാൻ മോദി തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അദാനി ഗ്രൂപ്പ് ചൈനയിൽ നിക്ഷേപം നടത്താൻ പദ്ധതിയിട്ടതോടെ, ചൈനക്ക് ക്ലീൻ ചിറ്റ് നൽകാൻ മോദി തയ്യാറായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഗവൺമെൻ്റുകൾ അനിയന്ത്രിതമായ ചൈനീസ് ഇറക്കുമതിക്കെതിരെ താരിഫുകളും ആൻ്റി ഡംപിങ് അന്വേഷണങ്ങളും നടത്തി വരികയാണ്. എന്നാൽ ഇവിടെയോ, ജൈവശാസ്ത്രപരമല്ലാതെ ജനിച്ച പ്രധാനമന്ത്രി ചൈനക്ക് ക്ലീൻ ചിറ്റ് നൽകുന്നു. നമ്മുടെ അതിർത്തികളിലും നമ്മുടെ പ്രദേശത്തിനകത്തും ചൈനീസ് സൈനികരുടെ ദേശീയ സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ സർക്കാർ അതിനെ വേണ്ടവിധത്തിൽ അഭിസംബോധന ചെയ്തിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

ടിക് ടോക്ക് നിരോധിച്ചിട്ടുണ്ടെങ്കിലും ചൈനയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയരുകയും അത് ആഭ്യന്തര വ്യവസായത്തെ തകർക്കുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയിലും കിഴക്കൻ ഏഷ്യയിലും അദാനി ഗ്രൂപ്പിൻ്റെ മുൻ പ്രവർത്തനങ്ങൾ വളരെ സംശയാസ്പദമാണെന്നും തായ്‌വാൻ വ്യവസായിയായ ചാങ് ചുങ്-ലിങ് നിരവധി അദാനി ഗ്രൂപ്പുകളുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2017 ൽ, യു.എൻ ഉപരോധം ലംഘിച്ച് ഉത്തര കൊറിയയിലേക്ക് എണ്ണ കടത്തുന്നതിനിടെ ചുങ്-ലിങ്ങിൻ്റെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒരു കപ്പൽ പിടിക്കപ്പെട്ടിരുന്നെന്നും കള്ളക്കടത്ത് കപ്പലിൻ്റെ പ്രവർത്തനത്തിന് ‘ഷാങ്‌ഹായ്‌ അദാനി ഷോപ്പിങ്’ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമാണ് ഭാഗികമായി ധനസഹായം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദാനിയുടെ വിദേശ നിക്ഷേപം പലപ്പോഴും നമ്മുടെ ദേശീയ താത്പര്യത്തിന് ഭീഷണിയാകുന്നതാണെന്നും ജയറാം രമേശ് അവകാശപ്പെട്ടു. ഉദാഹരണമായി ശ്രീലങ്ക, കെനിയ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ അദാനിയുടെ താത്പര്യങ്ങൾ എല്ലാം ഇന്ത്യയെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; 30 പേരെ വധിച്ചെന്ന് റിപ്പോര്‍ട്ട്

മാവോയിസ്റ്റുകളുടെ ആയുധങ്ങളടക്കം പിടിച്ചെടുത്തതായി സുരക്ഷ സേന വ്യക്തമാക്കി

Published

on

റായ്പൂർ: ഛത്തീസ് ഗഡിലെ നാരായൺപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന വൻ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്. ഏറ്റമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രദേശത്ത് നിന്ന് 23 മൃതദേഹങ്ങൾ കണ്ടെത്തിയുണ്ട്. മാവോയിസ്റ്റുകളുടെ ആയുധങ്ങളടക്കം പിടിച്ചെടുത്തതായി സുരക്ഷ സേന വ്യക്തമാക്കി.

ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അഭുജ്മാദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു.

Continue Reading

india

ഹരിയാനയിലെ യുവാക്കളുടെ ഭാവി അപകടത്തിലാക്കിയത് ബി.ജെ.പിയാണെന്ന് രാഹുല്‍ ഗാന്ധി

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനം ഹരിയാനയാണെന്നും അദ്ദേഹം എക്‌സിലൂടെ പറഞ്ഞു.

Published

on

ബി.ജെ.പി പടര്‍ത്തുന്ന തൊഴിലില്ലായ്മ രോഗം ഹരിയാനയിലെ യുവാക്കളുടെ ഭാവിയെ അപകടത്തിലാക്കിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സര്‍ക്കാര്‍ തൊഴില്‍ ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനം ഹരിയാനയാണെന്നും അദ്ദേഹം എക്‌സിലൂടെ പറഞ്ഞു.

സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന എല്ലാ സംവിധാനങ്ങളും പത്തു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി തകര്‍ത്തെന്നും തെറ്റായ ജി.എസ്.ടിയും നോട്ടുനിരോധനവും കൊണ്ട് ചെറുകിട വ്യവസായങ്ങളും തകര്‍ത്തെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അഗ്നിവീര്‍കൊണ്ട് സൈനികസേവനത്തിന് തയ്യാറെടുക്കുന്നവരുടെയും കരിനിയമങ്ങള്‍ ഉപയോഗിച്ച് കര്‍ഷകരുടെയും ആത്മവിശ്വാസം ബി.ജെ.പി തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. കായിക താരങ്ങളുടെ സ്വപ്‌നങ്ങളും ബി.ജെ.പി തകര്‍ത്തെന്ന് രാഹല്‍ഗാന്ധി പറഞ്ഞു.

സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടു ലക്ഷം സ്ഥിരം ജോലികളിലേക്ക് റിക്രൂട്ട് ചെയ്യുമെന്നും ഹരിയാനയെ ലഹരിമുക്തമാക്കുമെന്നും രാഹല്‍ഗാന്ധി പറഞ്ഞു.

Continue Reading

india

അരവിന്ദ് കെജ്‌രിവാള്‍ ഔദ്യോഗിക വസതിയൊഴിഞ്ഞു

എ.എ.പി അംഗമായ അശോക് മിത്തലിന്റെ ഔദ്യോഗിക വസതിയിലേക്കാണ് കെജ്‌രിവാള്‍ താമസം മാറിയത്.

Published

on

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ ഔദ്യോഗിക വസതിയൊഴിഞ്ഞു. 2015 മുതല്‍ കുടുംബത്തിനൊപ്പം നോര്‍ത്ത് ഡല്‍ഹിയിലെ 6 ഫ്‌ലാഗ്സ്റ്റാഫ് റോഡിലെ വസതിയിലാണ് അരവിന്ദ് കെജ്‌രിവാള്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെയാണ് വസതിവിട്ട് ഇറങ്ങിയത്.

എ.എ.പി അംഗമായ അശോക് മിത്തലിന്റെ ഔദ്യോഗിക വസതിയിലേക്കാണ് കെജ്‌രിവാള്‍ താമസം മാറിയത്.

ഡല്‍ഹിയിലെ ജനങ്ങളില്‍ നിന്നും വിശ്വാസ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ താന്‍ വീണ്ടും മുഖ്യമന്ത്രി കസേരയിലിരിക്കുകയുള്ളൂ എന്ന് രാജിപ്രഖ്യാപിച്ച ശേഷം കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മദ്യനയ അഴിമതി ആരോപണത്തില്‍ അഞ്ചുമാസം ജയിലില്‍ കഴിഞ്ഞ കെജ്‌രിവാള്‍ സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 13നാണ് പുറത്തിറങ്ങിയത്.

Continue Reading

Trending