മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ ബി.ജെ.പി എം എല്‍ എയുടെ മകളുടെ കകൈവിരലാണ് കഴിഞ്ഞ ദിവസം കോളേജിലേക്കുള്ള യാത്രാമദ്ധേ ആക്രമി മുറിച്ചെടുത്തത്. അക്രമത്തിനിടയില്‍ നിരവധി തവണ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബി.ജെ.പി എം എല്‍ എ സഞ്ജീവ് റെഡ്ഡിയുടെ മകളാണ് പരിക്കേറ്റ 22 കാരിയായ അശ്വിനി.

അശ്വിനി രാവിലെ ഹോസ്റ്റലില്‍ നിന്ന് കോളേജിലേക്ക് പുറപ്പെട്ടതായിരുന്നു. ആ സമയത്ത് അതേ കോളേജിലെ തന്നെ വിദ്യാര്‍ത്ഥിയായി രാജേഷ് പ്രവീണ്‍കുമാര്‍ ആക്രമിക്കുകയായിരുന്നു. പലരും കാഴ്ചക്കാരായി ഉണ്ടായിരുന്നെങ്കിലും ആരും സഹായത്തിന് എത്തിയില്ല. എന്നാല്‍ രണ്ടു സഹപാഠികള്‍ അതുവഴി വന്നതാണ് ജീവന്‍ രക്ഷിച്ചത്. സഹപാഠികള്‍ പെണ്‍കുട്ടിയെ രാജേഷിന്റെ ആക്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും അതിനകം തന്നെ അശ്വിനിയുടെ വിരല്‍ അയാള്‍ മുറിച്ചെടുത്തിരുന്നു.